Big stories

കൊവിഡ് 19: രാജ്യത്ത് ഒറ്റദിവസം ഏഴായിരത്തിലധികം കേസുകള്‍; 175 മരണം

ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെയും മറികടക്കുകയാണ് ഇന്ത്യ.

കൊവിഡ് 19: രാജ്യത്ത് ഒറ്റദിവസം ഏഴായിരത്തിലധികം കേസുകള്‍; 175 മരണം
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 7466 കൊവിഡ് കേസുകള്‍. ഇതാദ്യമായാണ് രാജ്യത്ത് ഒറ്റദിവസം ഏഴായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറില്‍ മരണത്തിന് കീഴടങ്ങിയത് 175 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 4706 ആയി. കൊവിഡ് ബാധിതരുടെ എണ്ണം 1,65,799 ആയി ഉയര്‍ന്നു. 71,105 പേരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്.

ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെയും മറികടക്കുകയാണ് ഇന്ത്യ. ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്. രാജ്യത്ത് ഇതുവരെ മരണം 4706 ആണെങ്കില്‍, ചൈനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണം 4638 ആണ്.

വിവിധ സംസ്ഥാനസര്‍ക്കാരുകളുടെ വെബ്‌സൈറ്റുകളും അമേരിക്കയുടെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ സമഗ്രമായ ഡാഷ്‌ബോര്‍ഡും കണക്കുകൂട്ടിയാല്‍ ഇന്ത്യയിലെ മരണസംഖ്യ ആശങ്കാജനകമാം വിധം കൂടുകയാണ്.

Next Story

RELATED STORIES

Share it