Big stories

രാജ്യത്ത് 75.97 ലക്ഷം രോഗികൾ; 24 മണിക്കൂറിൽ 46,791 കൊവിഡ് കേസുകൾ

രാജ്യത്ത് 75.97 ലക്ഷം രോഗികൾ;    24 മണിക്കൂറിൽ 46,791 കൊവിഡ് കേസുകൾ
X

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 46,791 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 587 പേർ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 75.97 ലക്ഷമായി ഉയർന്നു. ഇതിൽ 67.33 ലക്ഷം പേർ രോഗവിമുക്തി നേടി. നിലവിൽ 7.48 ലക്ഷം സജീവ കേസുകളാണ് ഉള്ളത്. കൊവിഡ് ബാധിച്ചു 1,15,197 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം 10.32 ലക്ഷം ടെസ്റ്റുകൾ നടത്തിയതായി ഐസിഎംആർ അറിയിച്ചു. ഏറ്റവും കൂടുതൽ രോഗ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്ര, കർണാടകം, കേരളം, ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സജീവ കേസുകളുടെ എണ്ണം കുറയുകയാണെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ 1.74 ലക്ഷം സജീവ കേസുകളാണുള്ളത്. 13.84 ലക്ഷം പേർ രോഗവിമുക്തി നേടി. 42240 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം മഹാരാഷ്ട്രയിൽ 125 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആന്ധ്ര പ്രദേശിൽ 35065, കർണാടകത്തിൽ 106233, കേരളത്തിൽ 92831, തമിഴ്നാട്ടിൽ 38093 എന്നിങ്ങനെയാണ് സജീവ കേസുകളുടെ എണ്ണം. ബംഗാളിൽ 6119 പേരും ഉത്തർ പ്രദേശിൽ 6685 പേരും തമിഴ്നാട്ടിൽ 10691 പേരും കർണാടകത്തിൽ 10542 പേരും ഡൽഹിയിൽ 6040 പേരും ആന്ധ്ര പ്രദേശിൽ 6453 പേരും മരിച്ചു.

Next Story

RELATED STORIES

Share it