- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 1.86 ലക്ഷം പുതിയ കൊവിഡ് കേസുകള്‍; മരണം 3660
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1.86 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം വരെ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. കൊവിഡ് ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 3660 പേര് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23, 43,152 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
അതേസമയം, ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ കൊവിഡിന്റെ ബി. 1.617 വകഭേദം കുറഞ്ഞത് 53 രാജ്യങ്ങളിലെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ 23 ശതമാനം കുറവ് ഇന്ത്യ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ ഇപ്പോഴും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കേസുകളാണെന്നും ഡബ്ല്യൂഎച്ച്ഒ പറയുന്നു.
മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ബി. 1.617ന് വ്യാപന ശേഷി കൂടുതലാണെന്ന് ഡബ്ല്യൂഎച്ച്ഒ പറയുന്നു. എന്നാല്‍ ഇതുണ്ടാക്കുന്ന രോഗതീവ്രതയെയും അണുബാധ സാധ്യതയെയും കുറിച്ച് പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. ബി 1.617 വകഭേദത്തിന് മൂന്ന് ഉപവിഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പ്രതിവാര വിശദീകരണത്തില്‍ അറിയിച്ചു. ഇതില്‍ ബി 1.617.1 നാല്‍പ്പത്തിയൊന്നു രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്.
ബി 617.2 അന്‍പത്തിനാലു രാജ്യങ്ങളിലുണ്ട്. മൂന്നാമത്തെ ഉപവിഭാഗമായ ബി 1. 617.3 ആറു രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളതെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കുന്നു. ഈ വകഭേദം അതിവേഗം പടരുന്നതാണെന്നും വാക്സിനെ പ്രതിരോധിക്കുന്നുണ്ടോയെന്നു പരിശോധിക്കുകയാണെന്നും ഡബ്ല്യൂഎച്ച്ഒ പറഞ്ഞു.
RELATED STORIES
മുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT