Big stories

സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 47.05 ശതമാനം

സമ്പര്‍ക്കം വഴി 50, 295 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. 3485 പേരുടെ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 47.05 ശതമാനം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. സമ്പര്‍ക്കം വഴി 50, 295 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. 3485 പേരുടെ ഉറവിടം വ്യക്തമല്ല. എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്.

മൂന്നാം തരംഗത്തില്‍ രോഗബാധിതര്‍ കൂടുന്നുണ്ടെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് മന്ത്രി അറിയിച്ചു. ഐസിയു, വെന്റിലേറ്റര്‍ ഉപയോഗവും കൂടുന്നില്ല. നിലവില്‍ രോഗികളില്‍ 3.6% പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുളളത്. ഐസിയുവില്‍ 40% കൊവിഡ് രോഗികളാണ്. സ്വകാര്യ ആശുപത്രികളിലും രോഗികളുടെ എണ്ണം കുറവാണ്. ഫെബ്രുവരി രണ്ടാം ആഴ്ചയോടെ കേസുകള്‍ താഴ്ന്നു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് 47.05 ശതമാനമാണ്.

കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ പ്രതിരോധ തന്ത്രം വ്യത്യസ്തമാണെന്ന് മന്ത്രി വിശദീകരിച്ചു. രോഗിയുമായി ബന്ധമുള്ള എല്ലാവര്‍ക്കും ഇനി ക്വറന്റീന്‍ ആവശ്യമില്ല. കൊവിഡ് രോഗിയെ പരിചരിക്കുന്ന ആള്‍ക്ക് മാത്രം ക്വറന്റീന്‍ മതിയാകും. രോഗനിര്‍ണയത്തിന് ടെലി കണ്‍സള്‍ട്ടേഷന്‍ പരമാവധി ഉപയോഗിക്കണം. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ടെലികണ്‍സള്‍ട്ടേഷന് വേണ്ടി ഉപയോഗിക്കും. സന്നദ്ധ സേവനത്തിന് 2 മാസത്തേക്ക് ഡോക്ടര്‍മാരെ നിയോഗിക്കും.

കൊവിഡ് മൂന്നാം തരംഗത്തില്‍ രാജ്യത്ത് സമൂഹവ്യാപമുണ്ടായിട്ടുണ്ട്. കേരളത്തിലും അതുണ്ടാകാം. ലക്ഷണമില്ലാതെ പോസിറ്റിവ് ആയ ആളുകളുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന പൗരന്മാര്‍, ഒറ്റയ്ക്ക് കഴിയുന്ന കൊവിഡ് ബാധിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക പരിചരണത്തിന് നിര്‍ദേശം നല്‍കിയതായും മന്ത്രി വിശദീകരിച്ചു. ഗര്‍ഭിണികളുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. ആവശ്യമായവര്‍ക്ക് പ്രത്യേക പരിചരണം നല്‍കും. കണ്ട്രോള്‍ റൂം ഇന്ന് സജ്ജമാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,698 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1629 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3,33,447 കോവിഡ് കേസുകളില്‍, 3.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രിം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 258 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,786 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 227 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 50,295 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3485 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 530 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,225 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6921, കൊല്ലം 581, പത്തനംതിട്ട 770, ആലപ്പുഴ 1907, കോട്ടയം 3290, ഇടുക്കി 853, എറണാകുളം 450, തൃശൂര്‍ 4033, പാലക്കാട് 2258, മലപ്പുറം 2130, കോഴിക്കോട് 4135, വയനാട് 799, കണ്ണൂര്‍ 2015, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,33,447 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 54,94,185 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Next Story

RELATED STORIES

Share it