Big stories

24 മണിക്കൂറിനിടെ 4.74 ലക്ഷം കേസുകള്‍; ലോകത്തെ കൊവിഡ് രോഗികള്‍ 17.30 കോടിയായി, മരണം 37.17 ലക്ഷം

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ, യുകെ, ഇറ്റലി, അര്‍ജന്റീന, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ രോഗികളുള്ള പട്ടികയില്‍ ആദ്യ പത്തിലുള്ളത്. അമേരിക്കയില്‍ കഴിഞ്ഞ ഒരുദിവസം 17,821 പുതിയ രോഗികള്‍ക്കാണ് കൊവിഡ് ബാധിച്ചതെങ്കില്‍ ഇന്ത്യയില്‍ 1.31 ലക്ഷം പേരെയാണ് വൈറസ് പിടികൂടിയത്.

24 മണിക്കൂറിനിടെ 4.74 ലക്ഷം കേസുകള്‍; ലോകത്തെ കൊവിഡ് രോഗികള്‍ 17.30 കോടിയായി, മരണം 37.17 ലക്ഷം
X

വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. കൊവിഡിന്റെ രണ്ടാം തരംഗം പല രാജ്യങ്ങളിലും ആശങ്കപടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 4,74,555 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 10,734 മരണവും ഈ സമയം രേഖപ്പെടുത്തി. ആകെ രോഗികളുടെ എണ്ണം 17.30 കോടിയിലേക്ക് എത്തുകയാണ്. ഇതുവരെ 17,29,10,966 പേര്‍ക്ക് കൊവിഡ് പോസിറ്റീവായതായാണ് പുറത്തുവന്ന കണക്കുകള്‍. 37,17,320 പേരുടെ ജീവന്‍ വൈറസ് കവര്‍ന്നിട്ടുമുണ്ട്.

15,58,38,176 പേരുടെ രോഗം ഭേദമായി. 1,33,55,470 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 89,175 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ, യുകെ, ഇറ്റലി, അര്‍ജന്റീന, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ രോഗികളുള്ള പട്ടികയില്‍ ആദ്യ പത്തിലുള്ളത്. അമേരിക്കയില്‍ കഴിഞ്ഞ ഒരുദിവസം 17,821 പുതിയ രോഗികള്‍ക്കാണ് കൊവിഡ് ബാധിച്ചതെങ്കില്‍ ഇന്ത്യയില്‍ 1.31 ലക്ഷം പേരെയാണ് വൈറസ് പിടികൂടിയത്.

ബ്രസീലിലും സ്ഥിതി ആശ്വാസകരമല്ല. 83,391 പേര്‍ക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 3,41,74,752 (6,11,611), ഇന്ത്യ- 2,85,74,350 (3,40,719), ഫ്രാന്‍സ്- 56,94,076 (1,09,857), തുര്‍ക്കി- 52,70,299 (47,882), റഷ്യ- 50,99,182 (1,22,660), യുകെ- 44,99,878 (1,27,812), ഇറ്റലി- 42,25,163 (1,26,342), അര്‍ജന്റീന- 38,84,447 (79,873), സ്‌പെയിന്‍- 36,93,012 (80,099).

Next Story

RELATED STORIES

Share it