- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരിലെ പശുക്കൊല: അന്വേഷണത്തിന് പ്രത്യേകസംഘം
സ്ഥലത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കന്നുകാലി കടത്ത് ആരോപിച്ചാണ് നയീം ഷായെ കൊലപ്പെടുത്തിയതെന്ന റിപോര്‍ട്ടുകള്‍ ദോഡ ജില്ലാ ഭരണകൂടം നിഷേധിച്ചു.
ശ്രീനഗര്‍: കശ്മീരിലെ ബദേവറില്‍ കന്നുകാലി കച്ചവടക്കാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ അഞ്ചംഗ പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) നിയമിച്ചു. സ്ഥലത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കന്നുകാലി കടത്ത് ആരോപിച്ചാണ് നയീം ഷായെ കൊലപ്പെടുത്തിയതെന്ന റിപോര്‍ട്ടുകള്‍ ദോഡ ജില്ലാ ഭരണകൂടം നിഷേധിച്ചു.
ചിലയാളുകള്‍ സംഭവത്തെ വര്‍ഗീയധ്രുവീകരണത്തിന് വേണ്ടി ഉപയോഗിച്ചെന്നും ജില്ലാ ഭരണകൂടം കുറ്റപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ നേരത്തെ തന്നെ അറസ്റ്റുചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന 12 തോക്കുകള്‍ പിടികൂടിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘത്തലവന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവന്നിരുന്നു. പോലിസിന് നേരെ കല്ലേറുമുണ്ടായി. ഇതിന്റെ പേരില്‍ നിരവധി പ്രക്ഷോഭകാരികള്‍ക്കെതിരേ കേസെടുത്തതായും പോലിസ് പറയുന്നു.
നയീം ഷായുടെ ഘാതകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ ഇപ്പോള്‍ അറസ്റ്റിലാണ്. അതേസമയം, കിശ്തവാറിലെ ജാമിഅ മസ്ജിദ് ഇമാം നയീമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സൈന്യത്തെയും സിആര്‍പിഎഫിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജമ്മു കശ്മീരില്‍ ദോഡ ജില്ലയിലെ ബദര്‍വയില്‍ താമസിക്കുന്ന നയീം ഷാ വാഹനത്തില്‍ കന്നുകാലികളുമായി പോകവെ കൊലപ്പെടുത്തിയത്. ഷായ്‌ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റിരുന്നു. പശുഭീകരരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന ആരോപണവുമായി ബന്ധുക്കള്‍ തുടക്കത്തില്‍ത്തന്നെ രംഗത്തുവന്നിരുന്നു.
RELATED STORIES
ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി
15 Jan 2025 4:45 AM GMTസര്‍ക്കാര്‍ ഓഫീസില്‍ അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്‍
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി...
15 Jan 2025 3:52 AM GMTഎസ്കലേറ്ററില്‍ നിന്ന് വീണ് മൂന്നുവയസുകാരന് മരിച്ചു
15 Jan 2025 3:34 AM GMTപെരിയ ഇരട്ടക്കൊല: കേസ് നടത്തിപ്പിന് പ്രത്യേക പിരിവുമായി സിപിഎം
15 Jan 2025 3:26 AM GMTമുസ്ലിംകള്‍ക്കെതിരേ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന് ബിജെപി മുന്‍...
15 Jan 2025 3:10 AM GMT