Big stories

മോദിയുടെ ചിത്രവും ഭഗവത് ഗീതയും; പിഎസ്എല്‍വി സി 51 വിക്ഷേപിച്ചു

മോദിയുടെ ചിത്രവും ഭഗവത് ഗീതയും; പിഎസ്എല്‍വി സി 51 വിക്ഷേപിച്ചു
X
ന്യൂഡല്‍ഹി: ബ്രസീലിന്റെ ആമസോണിയ 1 ഉള്‍പെടെ 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി51 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. ഇതില്‍ ഒരു ഉപഗ്രഹമായ സതീഷ് സാറ്റില്‍ ഭഗവത് ഗീതയുടെ കോപ്പിയും, നരേന്ദ്ര മോദിയുടെ ചിത്രവും, 25,000 പേരുടെ പേരുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന ചെന്നൈ അധിഷ്ഠിത കമ്പനിയാണ് ഉപഗ്രഹത്തിന് പിന്നില്‍.


ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാമത്തെ വിക്ഷേപണ തറയില്‍ നിന്ന് ഇന്ന് രാവിലെ 10.24നായിരുന്നു വിക്ഷേപണം. ഇസ്‌റോയുടെ ആദ്യസമ്പൂര്‍ണ വിക്ഷേപണ ദൗത്യമാണിത്

ആമസോണിയ 1 വിജയകരമായി ഭ്രമണപഥത്തില്‍ പ്രവേശിച്ച് കഴിഞ്ഞു. മറ്റ് ചെറു ഉപഗ്രങ്ങള്‍ ഇന്ത്യന്‍ സമയം 12:20 ഓടെ ഭ്രമണപഥത്തിലെത്തും. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളായ സതീഷ് ധവാന്റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തില്‍ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്. മൂന്ന് സൈന്റഫിക്ക് പേ ലോഡുകളാണ് ഈ കൃത്രിമോപഗ്രഹത്തിനുള്ളത്.

ഒന്ന് ബഹിരാകാശ റേഡിയേഷന്‍ സംബന്ധിച്ച പഠനത്തിനാണ്, രണ്ടാമത്തേത് മാഗ്‌നറ്റോസ്പീയറിനെക്കുറിച്ച് പഠിക്കാനാണ്, മൂന്നാമത്തേത് ലോ പവര്‍ വൈഡ് ഏരിയ നൈറ്റ്വര്‍ക്ക് സംബന്ധിച്ച ഒരു പരീക്ഷണ മോഡലാണ്. സ്‌പേസ് കിഡ്‌സ് ഇന്ത്യയാണ് ഈ കൃത്രിമോപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.




Next Story

RELATED STORIES

Share it