Big stories

കേരളത്തില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത;ജാഗ്രതാ മുന്നറിയിപ്പ്

മഴ മേഘങ്ങള്‍ കേരള തീരത്തേക്ക് അടുക്കുന്നതിനാല്‍ തെക്കന്‍ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്കാണ് സാധ്യതയുള്ളത്

കേരളത്തില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത;ജാഗ്രതാ മുന്നറിയിപ്പ്
X

തിരുവനന്തപുരം:കേരളത്തില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.കൂടുതല്‍ മഴ മേഘങ്ങള്‍ അറബിക്കടലില്‍ നിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണമെന്നും,മണ്ണിടിച്ചില്‍ സാധ്യത കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം സീനിയര്‍ സയന്‍സ്റ്റിസ് ഡോ. ആര്‍ കെ ജെനമണി പറഞ്ഞു.

മഴ മേഘങ്ങള്‍ കേരള തീരത്തേക്ക് അടുക്കുന്നതിനാല്‍ തെക്കന്‍ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്കാണ് സാധ്യതയുള്ളത്. തുടക്കത്തില്‍ തെക്കന്‍ കേരളത്തില്‍ ശക്തമാകുന്ന കാലവര്‍ഷം തുടര്‍ന്ന് വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കും.വരും ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പരക്കെ അതിശക്തമായ മഴക്കാണ് സാധ്യത. അതിതീവ്രമഴ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത വര്‍ധിക്കും. ഈ ദിവസങ്ങളില്‍ യാത്രകള്‍ പ്രത്യേകിച്ച് മലയോര മേഖലയിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം,അത്യാവശ്യമെങ്കില്‍ മാത്രമേ വീടിന് പുറത്തിറങ്ങാവൂ എന്നും നിര്‍ദ്ദേശമുണ്ട്.സംസ്ഥാനം എല്ലാവിധ മുന്‍കരുതലുകളും എടുക്കേണ്ട ഘട്ടമാണെന്നും ആര്‍ കെ ജെനമണി പറഞ്ഞു.

മഴ ശക്തമായി തുടരുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണമെന്നും നിര്‍ദ്ദേശമുണ്ട്.താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.കേരളത്തിലും ലക്ഷദ്വീപിലും മല്‍സ്യബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ കടലില്‍ പോകരുത്. കാഴ്ചപരിധി കുറവായിരിക്കും.

Next Story

RELATED STORIES

Share it