Big stories

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ നടപടി ഹൈക്കോടതി രണ്ടു ദിവസത്തേയ്ക്ക് തടഞ്ഞു

ഹരജിയില്‍കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി തേടി. മീഡിയ വണ്‍ ചാനല്‍ മാനേജ്‌മെന്റ് സമര്‍പ്പിച്ചഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ നടപടി ഹൈക്കോടതി രണ്ടു ദിവസത്തേയ്ക്ക് തടഞ്ഞു
X

കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി രണ്ടു ദിവസത്തേക്ക് തടഞ്ഞു.മീഡിയ വണ്‍ ചാനല്‍ മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി തേടി. അതേ സമയം സംപ്രേഷണം തടഞ്ഞത് രാജ്യ സുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടല്‍ പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം ഇന്ന് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങളുന്നയിച്ചായിരുന്നു നടപടി.എന്നാല്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ഇതിനെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായും ചാനല്‍ എഡിറ്റര്‍ വ്യക്തമാക്കിയിരുന്നു.തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപീച്ചതും ഹരജിയില്‍ അനൂകൂലമായ ഉത്തരവ് ഉണ്ടായിരിക്കുന്നതും. മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണവകാശം തടഞ്ഞതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.വിവിധ രാഷ്ട്രീയ,സാംസ്‌കാരിക നേതാക്കള്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്തു വന്നിരുന്നു.

Next Story

RELATED STORIES

Share it