Big stories

സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകത്തിനെതിരെ ഹിന്ദുത്വര്‍: ഹിന്ദുത്വയെ ഐഎസുമായി താരതമ്യപ്പെടുത്തിയതിനെ ചൊല്ലി പരാതി

പുസ്തകത്തില്‍ ഹിന്ദുത്വത്തെ ഐഎസുമായി താരതമ്യപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപിക്കുന്നത്. ഡല്‍ഹി കോടതിയിലെ അഭിഭാഷകനാണ് പരാതി നല്‍കിയിട്ടുള്ളത്

സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകത്തിനെതിരെ ഹിന്ദുത്വര്‍: ഹിന്ദുത്വയെ ഐഎസുമായി താരതമ്യപ്പെടുത്തിയതിനെ ചൊല്ലി പരാതി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന സല്‍മാന്‍ ഖുര്‍ഷിദ് എഴുതിയ പുസ്തകം 'അയോധ്യക്ക് മുകളിലെ സൂര്യോദയം:നമ്മുടെ കാലത്തെ ദേശീയത' (Sunrise Over Ayodhya: Nationhood in Our Times)ത്തിനെതിരെ ഹിന്ദുത്വര്‍. പുസ്തകത്തിനെതിരെ ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്ക് പരാതിനല്‍കി. പുസ്തകത്തില്‍ ഹിന്ദുത്വത്തെ ഐഎസുമായി താരതമ്യപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപിക്കുന്നത്. ഡല്‍ഹി കോടതിയിലെ അഭിഭാഷകനാണ് പരാതി നല്‍കിയിട്ടുള്ളത്. വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.മുന്‍ വിദേശകാര്യ മന്ത്രിയാണ് സല്‍മാന്‍ ഖുര്‍ഷിദ് പതിനഞ്ചാം ലോകസഭയില്‍ അംഗമായ ഇദ്ദേഹം സഭയില്‍ ഉത്തര്‍പ്രദേശിലെ ഫാറൂഖ്ബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. നരസിംഹ റാവു മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു.

ബുധനാഴ്ച നടന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ജെസിക്ക ലാല്‍ കൊലപാതകവുമായി താരതമ്യപ്പെടുത്തിയായിരുന്നു അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ ചിദംബരം പരാമര്‍ശിച്ചത്. ആരും ബാബരി മസ്ജിദ് തകര്‍ത്തില്ലെന്നായിരുന്നു മുന്‍ കേന്ദ്ര മന്ത്രി കൂടിയായിരുന്ന ചിദംബരം കളിയാക്കി പറഞ്ഞത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 75 വര്‍ഷം പിന്നിട്ട ശേഷം ആരും ബാബരി മസ്ജിദ് തകര്‍ത്തില്ലെന്ന് പറയുന്നതില്‍ നാണക്കേടുണ്ടെന്നും ചിദംബരം സൂചിപ്പിച്ചിരുന്നു. പ്രതികളെ കുറ്റവിമുകതരാക്കിയതിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്.

കേസിലെ ഇരുവിഭാഗവും വിധി അംഗീകരിച്ചു അതോടെ വിധി മികച്ചൊരു തീരുമാനമായി കണക്കാക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇരുവിഭാഗവും അംഗീകരിച്ചതുകൊണ്ട് മാത്രം അതൊരു മികച്ച വിധിയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തിരുന്നു. ചിദംബരത്തിന്റെ പരാമര്‍ശത്തിനെതിരെ ഹിന്ദുത്വരുടെ ഭാഗത്തു നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സല്‍മാന്‍ ഖുര്‍ശിദിന്റെ പുസ്തകം ഹിന്ദുത്വത്തെ വരച്ചുകാട്ടുന്നതിലെ അതൃപ്തിയാണ് പരാതി നല്‍കിയതിലൂടെ വ്യക്തമാകുന്നത്.

Next Story

RELATED STORIES

Share it