Big stories

കൊവിഡ് ബാധിതര്‍ വര്‍ദ്ധിക്കുന്നു; രാജ്യം ആശങ്കയില്‍ -24 മണിക്കൂറില്‍ 2,293 രോഗികള്‍

1218 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. 24 മണിക്കൂറിനിടെ 79 മരണമാണ് രാജ്യത്തുണ്ടായത്.

കൊവിഡ് ബാധിതര്‍ വര്‍ദ്ധിക്കുന്നു; രാജ്യം ആശങ്കയില്‍  -24 മണിക്കൂറില്‍ 2,293 രോഗികള്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തി. 2,293 കൊറോണവൈറസ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ, കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ 37,336 ആയി ഉയര്‍ന്നു. 1218 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. 24 മണിക്കൂറിനിടെ 79 മരണമാണ് രാജ്യത്തുണ്ടായത്. രാജ്യത്ത് ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നുള്ള റിപോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കൊവിഡ് രോഗികളിലെ കുതിച്ചുചാട്ടം.

രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 26,167 പേരാണ്. 9950 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ 11,506 ആയി. 485 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്. 1879 പേര്‍ക്കാണ് അസുഖം ബേധമായത്. ഗുജറാത്ത് (4721), ഡല്‍ഹി (3738), ആന്ധ്രാപ്രദേശ് (1463), മധ്യപ്രദേശ് (2719), രാജസ്ഥാന്‍ (2666), തമിഴ്‌നാട് (2526), തെലങ്കാന (1039), ഉത്തര്‍പ്രദേശ് (2328) എന്നിവിടങ്ങളിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മഹാരാഷ്ട്ര നന്ദേടിലെ ഗുരുദ്വാര ഹസൂര്‍ സാഹിബില്‍ നിന്ന് പഞ്ചാബില്‍ മടങ്ങിയെത്തിയ 91 തീര്‍ത്ഥാടകര്‍ക്കു കൂടി കൊറോണവൈറസ് സ്ഥിരീകരിച്ചതോടെ പഞ്ചാബും ആശങ്കയിലായി. 183 സിഖ് തീര്‍ഥാടകര്‍ക്കു കൊവിഡ് 19 നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. സിഖ് തീര്‍ത്ഥാടകര്‍ ഏപ്രില്‍ 22 മുതല്‍ പഞ്ചാബിലേയ്ക്ക് മടങ്ങാന്‍ തുടങ്ങിയിരുന്നു.

Next Story

RELATED STORIES

Share it