- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാപിറ്റോള്‍ കലാപത്തില്‍ ഇന്ത്യന്‍ പതാകയേന്തിയത് മലയാളി
വാഷിങ്ടണ്‍: അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തില്‍ ഇന്ത്യന്‍ പതാകയേന്തി പങ്കെടുത്തത് മലയാളിയെന്ന് തിരിച്ചറിഞ്ഞു. വൈറ്റില ചമ്പക്കര സ്വദേശി വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കല്ലാണ് ഇന്ത്യന്‍ പതാകയുമായി പ്രക്ഷോഭകാരികള്‍ക്കൊപ്പം പങ്കെടുത്തത്. എന്നാല്‍, തങ്ങളെ കലാപകാരികളെന്ന് വിളിക്കരുതെന്നും ആക്രമണത്തിനല്ല, മാന്യമായ സമരത്തിനാണ് പോയതതെന്ന് വിന്‍സന്റ് സേവ്യര്‍ അവകാശപ്പെട്ടു. അമേരിക്കയിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ ഇന്ത്യന്‍ പതാകയേന്തി പങ്കെടുത്തയാളെ സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രംപ് അനുകൂലിയായ വിന്‍സന്റ് സേവ്യറാണെന്നു മനസ്സിലായത്. അതേസമയം, ആക്രമണം നടത്തിയത് സമരത്തില്‍ നുഴഞ്ഞുകയറിയ അമ്പതോളം പേരാണെന്നും
ഇവര്‍ ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ 'ആന്റിഫ'യിലെ അംഗങ്ങളാണെന്നും വിന്‍സന്റ് പാലത്തിങ്കല്‍ പറയുന്നു. അമേരിക്കയില്‍ നേരത്തെയും നടന്ന സമരങ്ങളില്‍ വിവിധ രാജ്യത്തുള്ളവര്‍ അവരുടെ ദേശീയ പതാകയുമേന്തിയാണ് പങ്കെടുക്കാറുള്ളത്. അതിനാലാണ് ഇത്തവണ താന്‍ ഇന്ത്യന്‍ പതാകയേന്തിയതെന്നും അദ്ദേഹം വാദിക്കുന്നു. അതേസമയം, കടുത്ത ട്രംപ് ആരാധകനായ വിന്‍സന്റ് സേവ്യര്‍ ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനോടൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കടുത്ത ഹിന്ദുത്വവാദിയും ബിജെപിയുടെ രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ അഭിപ്രായങ്ങളും ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.
Indian flag hoists during Capitol riots as a Malayalee
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT