- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഫൂറ സര്‍ഗാറിന്റെ എംഫില്‍ പഠനം റദ്ദാക്കി
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് സഫൂറ സര്‍ഗാറിന്റെ എംഫില്‍ പഠനം ജാമിയ മില്ലിയ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റി റദ്ദാക്കി. 'സാധാരണയായി ഒച്ചിന്റെ വേഗതയുള്ള ജാമിയ അധികൃതര്‍ എല്ലാ നടപടിക്രമങ്ങളും മറികടന്ന് എന്റെ പ്രവേശനം റദ്ദാക്കാന്‍ വേഗതയില്‍ നീങ്ങുന്നു'. സര്‍ഗര്‍ ട്വീറ്റ് ചെയ്തു. 'അത് എന്റെ എന്റെ ആത്മാവിനെയല്ല ഹൃദയത്തെ തകര്‍ക്കുന്നു'. അവര്‍ കൂട്ടിച്ചേര്‍ത്തു.
"In anticipation of the approval of the same of the Faculty committee"
— Safoora Zargar (@SafooraZargar) August 29, 2022
The usually snail-paced Jamia admin moving at light speed to cancel my admission, foregoing all due process.
Let it be known, it breaks my heart but not my spirit. pic.twitter.com/2t0Nos9qiK
ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ സോഷ്യോളജി വിഭാഗം 'വിവേചനപരമായ' നീക്കത്തിലൂടെ തന്റെ എംഫില്‍ പ്രവേശനം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി സര്‍ഗര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
എംഫില്‍ തീസിസ് സമര്‍പ്പണം നീട്ടാനുള്ള തന്റെ അപേക്ഷ എട്ട് മാസത്തിലേറെയായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് 29 കാരിയായ ആക്ടിവിസ്റ്റ് അറിയിച്ചിരുന്നു.
2019 ഫെബ്രുവരിയില്‍ ആരംഭിച്ച സര്‍ഗറിന്റെ എംഫില്‍, 'ഡല്‍ഹിയിലെ മുസ്‌ലിംകളോടുള്ള സാമൂഹിക വിവേചനത്തെ കുറിച്ചുള്ളതായിരുന്നു. ഗഫാര്‍ മന്‍സില്‍ കോളനിയുടെ ഒരു കേസ് പഠനവും എംഫിലിന്റെ ഭാഗമായിരുന്നു.
അവള്‍ അസോസിയേറ്റ് പ്രഫസര്‍ കുല്‍വീന്ദര്‍ കൗറിന്റെ കീഴിലാണ് എംഫില്‍ ചെയ്യുന്നത്. 2022 ഫെബ്രുവരിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തു. കൊവിഡിനെ തുടര്‍ന്ന് എല്ലാ ഗവേഷകര്‍ക്കും സമയം നീട്ടി നല്‍കിയിരുന്നു.
2021 ഡിസംബറില്‍, സര്‍ഗര്‍ അപേക്ഷ സമര്‍പ്പിച്ചു. അതില്‍ വകുപ്പ് രണ്ട് മാസം മാത്രമേ അനുവദിച്ചിട്ടുള്ളൂ 2022 ഫെബ്രുവരി വരെ. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ വിജ്ഞാപനമനുസരിച്ച്, ആറ് മാസത്തെ മുഴുവന്‍ വിപുലീകരണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ വകുപ്പ് വാക്കാല്‍ വിസമ്മതിച്ചപ്പോള്‍, അവള്‍ രജിസ്ട്രാര്‍ക്ക് കത്തെഴുതിയിരുന്നു.
ഒരു വിദ്യാര്‍ത്ഥിയുടെ പ്രവൃത്തി അവലോകനം ചെയ്തതിന് ശേഷം, എംഫില്‍ അല്ലെങ്കില്‍ പിഎച്ച്ഡി തീസിസ് സമര്‍പ്പിക്കുന്നതിന് സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 30ന് ശേഷം ആറ് മാസം വരെ മറ്റൊരു വിപുലീകരണം നല്‍കാമെന്ന് 2022 മെയ് മാസത്തില്‍ യുജിസി പ്രഖ്യാപിച്ചു. ഗവേഷകര്‍ക്ക് അനുവദിച്ച അഞ്ചാമത്തെ കൊവിഡ് വിപുലീകരണമാണിത്.
ആദ്യത്തെ വിപുലീകരണം 2020 ജൂണില്‍ അനുവദിച്ചു, നിലവിലുള്ള കൊവിഡ് 19 സാഹചര്യം കാരണം ഓരോ ആറുമാസം കൂടുമ്പോഴും നീട്ടി നല്‍കിയിരുന്നു.
RELATED STORIES
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTഎസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTമാട്രിമോണിയല്‍ തട്ടിപ്പ്; പത്തനംതിട്ടയില്‍ ദമ്പതികള്‍ അറസ്റ്റില്‍
16 Nov 2024 8:21 AM GMTനവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ ക ...
18 Oct 2024 9:28 AM GMTരാഹുല്‍ മിടുക്കനായ സ്ഥാനാര്‍ഥി;സരിനോട് വൈകാരികമായി പ്രതികരിക്കരുതെന്ന് ...
16 Oct 2024 10:23 AM GMTമദ്റസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ
14 Oct 2024 5:32 PM GMT