- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജസ്റ്റിസ് എന്‍ വി രമണ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഏപ്രില്‍ 24ന് ചുമതലയേല്‍ക്കും
നിലവിലുള്ള സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ കാലാവധി ഈ വര്‍ഷം ഏപ്രില്‍ 23ന് അവസാനിക്കും.
ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ 48ാമത് ചീഫ് ജസ്റ്റിസിസായി ജസ്റ്റിസ് എന്‍ വി രമണയെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ശുപാര്‍ശ ചെയ്തു. സുപ്രിം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് രമണ ഏപ്രില്‍ 24 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. 2014 ഫെബ്രുവരി 17ന് സുപ്രിംകോടതി ജഡ്ജിയായ നിയമിതനായ ഇദ്ദേഹത്തിന്റെ വിരമിക്കല്‍ കാലാവാധി 2022 ആഗസ്ത് 26 ആണ്. നിലവിലുള്ള സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ കാലാവധി ഈ വര്‍ഷം ഏപ്രില്‍ 23ന് അവസാനിക്കും.
1983 ഫെബ്രുവരിയില്‍ ആന്ധ്ര ഹൈക്കോടതിയിലാണ് ജസ്റ്റിസ് രമണ അഭിഭാഷകനായി ചേര്‍ന്നത്. തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പാനല്‍ കൗണ്‍സലായി പ്രവര്‍ത്തിച്ചു. ഹൈദരാബാദിലെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേന്ദ്രസര്‍ക്കാരിന്റെ അധിക സ്റ്റാന്‍ഡിങ് കൗണ്‍സലായും റെയില്‍വേയുടെ സ്റ്റാന്‍ഡിങ് കൗണ്‍സലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് അഡീഷനല്‍ അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിച്ചിരുന്നു. 2000 ജൂണ്‍ 27നാണ് ആന്ധ്ര ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതനായത്. 2013 മാര്‍ച്ച് 10 മുതല്‍ 2013 മെയ് 20 വരെ ആന്ധ്ര ഹൈക്കോടതിയുടെ ആക്റ്റിങ് ചീഫ് ജസ്റ്റിസായി. 2013 സപ്തംബര്‍ 2 മുതല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചു.
Justice NV Ramana set to become 48th Chief Justice of India
RELATED STORIES
നാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMT