Big stories

മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ആകെ സീറ്റുകള്‍ 27

വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് സൗത്തില്‍ നൂര്‍ബിനാ റഷീദ്, മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ സമദാനി, രാജ്യസഭയിലേക്ക് പി വി അബ്ദുല്‍ വഹാബ്

മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു;   ആകെ സീറ്റുകള്‍ 27
X

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ, രാജ്യസഭാ സീറ്റുകളിലേക്കുമുള്ള മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളെ പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. 25 വര്‍ഷത്തിനു ശേഷം ലീഗിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എം പി അബ്ദുസ്സമദ് സമദാനിയും രാജ്യസഭയിലേക്ക് എ പി അബ്ദുല്‍ വഹാബും മല്‍സരിക്കും. നിയമസഭയിലേക്ക് വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുട്ടി, തിരൂരങ്ങാടിയില്‍ കെ പി എ മജീദ്, അഴീക്കോട്ട് കെ എം ഷാജി, കൂത്തുപറമ്പില്‍ പൊട്ടങ്കണ്ടി അബ്ദുല്ല, കോഴിക്കോട് സൗത്തില്‍ നൂര്‍ബിനാ റഷീദ്, താനൂരില്‍ പി കെ ഫിറോസ്, ഗുരുവായൂരില്‍ കെ എന്‍ എ ഖാദര്‍, മഞ്ചേശ്വരത്ത് എ കെ എം അശ്‌റഫ്, മണ്ണാര്‍ക്കാട്ട് എന്‍ ശംസുദ്ദീന്‍, ഏറനാട്ടില്‍ പി കെ ബഷീര്‍, കളമശ്ശേരിയില്‍ വി കെ ഇബ്രാഹീം കുഞ്ഞിന്റെ മകന്‍ വി ഇ ഗഫൂര്‍, കൊണ്ടോട്ടിയില്‍ ടി വി ഇബ്രാഹീം, കോട്ടക്കല്‍ ആബിദ് ഹുസയ്ന്‍ തങ്ങള്‍ തുടങ്ങിയവരാണ് മല്‍സരിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ മണ്ഡലം മാറി കൊടുവള്ളിയില്‍ ജനവിധി തേടും. കുറ്റിയാടിയില്‍ പാറക്കല്‍ അബ്ദുല്ല, മങ്കടയില്‍ മഞ്ഞളാംകുഴി അലി എന്നിവര്‍ തന്നെ മല്‍സരിക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ മൂന്നു തവണ എംഎല്‍എയായവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, എം കെ മുനീര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. തിരൂരില്‍ കുറുക്കോളി മൊയ്തീന്‍, താനൂരില്‍ പി കെ ഫിറോസ്, മലപ്പുറത്ത് പി ഉബൈദുല്ല എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചത്. രണ്ടു സീറ്റുകളില്‍ പിന്നീട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.


മുസ് ലിം ലീഗ് സ്ഥാനാര്‍ഥിപ്പട്ടിക:

മഞ്ചേശ്വരം: എ കെ എം അഷ്‌റഫ്

കാസര്‍കോഡ്: എന്‍ എ നെല്ലിക്കുന്ന്

അഴീക്കോട്: കെ എം ഷാജി

കൂത്തുപറമ്പ്: പൊട്ടങ്കണ്ടി അബ്ദുല്ല

കുറ്റിയാടി: പാറക്കല്‍ അബ്ദുല്ല

പേരാമ്പ്ര: പിന്നീട് പ്രഖ്യാപിക്കും

തിരുവമ്പാടി: സി പി ചെറിയ മുഹമ്മദ്

കൊടുവള്ളി: എം കെ മുനീര്‍

കുന്ദമംഗലം: ദിനേശ് പെരുമണ്ണ(യുഡിഎഫ് സ്വതന്ത്രന്‍)

കോഴിക്കോട് സൗത്ത്: അഡ്വ. നൂര്‍ബീന റഷീദ്

ഏറനാട്: പി കെ ബഷീര്‍

മഞ്ചേരി: യു എ ലത്തീഫ്

പെരിന്തല്‍മണ്ണ: നജീബ് കാന്തപുരം

കൊണ്ടോട്ടി: ടി വി ഇബ്രാഹിം

മലപ്പുറം: പി ഉബൈദുല്ല

മങ്കട: മഞ്ഞളാംകുഴി അലി

വേങ്ങര: പി കെ കുഞ്ഞാലിക്കുട്ടി

കോട്ടക്കല്‍: ആബിദ് ഹുസയ്ന്‍ തങ്ങള്‍

തിരൂര്‍: കുറുക്കോളി മൊയ്തീന്‍

താനൂര്‍: പി കെ ഫിറോസ്

തിരൂരങ്ങാടി: കെ പി എ മജീദ്

വള്ളിക്കുന്ന്: അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

മണ്ണാര്‍ക്കാട്: അഡ്വ. എന്‍ ശംസുദ്ദീന്‍

ഗുരുവായൂര്‍: കെ എന്‍ എ ഖാദര്‍

കളമശ്ശേരി: വി ഇ ഗഫൂര്‍

കോങ്ങാട്: യു സി രാമന്‍

ലോക്‌സഭ: എംപി അബ്ദുസമദ് സമദാനി.

രാജ്യസഭ: പി.വി അബ്ദുല്‍ വഹാബ്കള്‍.

Kerala assembly election 2021: Muslim League announces candidates

Next Story

RELATED STORIES

Share it