Big stories

സംസ്ഥാനത്ത് 77.13 ശതമാനം പോളിങ്; അവകാശവാദങ്ങളുമായി മുന്നണികള്‍

2014ലെ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു.

സംസ്ഥാനത്ത് 77.13 ശതമാനം പോളിങ്; അവകാശവാദങ്ങളുമായി മുന്നണികള്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിങ്. ചൊവ്വാഴ്ച രാത്രി 9.30 മണി വരെയുള്ള കണക്കുകള്‍ പ്രകാരം രേഖപ്പെടുത്തിയത് 77.13 ശതമാനം പോളിങ്. 2014ലെ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിന് മുകളിലാണ് പോളിങ്. രാത്രി വൈകിയും പല ബൂത്തുകളിലും വോട്ടിങ് തുടരുന്നതിനാല്‍ ഈ കണക്കുകളില്‍ മാറ്റമുണ്ടാവും. ത്രികോണ മല്‍സരം നടന്ന പത്തനംതിട്ട മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒമ്പതു ശതമാനം വോട്ടുകള്‍ വര്‍ധിച്ചു. പോളിങ് വര്‍ധന തങ്ങള്‍ക്ക് അനുഗുണമാകുമെന്ന അവകാശവാദവുമായി യുഎഡിഎഫും എല്‍ഡിഎഫും ഒപ്പം എന്‍ഡിഎയും രംഗത്തെത്തി.

നിലവിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കണ്ണൂര്‍ മണ്ഡലത്തിലാണ്, 82.27 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്, 73.38(73.89) ശതമാനം.

മറ്റു മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ചുവടെ. ബ്രാക്കറ്റില്‍ 2014ലെ പോളിങ് ശതമാനം

കാസര്‍കോട്: 79.82(78.33)

വടകര: 80.23(81.13)

വയനാട്: 80.06(73.23)

കോഴിക്കോട്: 79.53(79.75)

മലപ്പുറം: 75.27(71.21)

പൊന്നാനി: 74.50(73.81)

പാലക്കാട്: 77.41(75.31)

ആലത്തൂര്‍: 79.87(76.23)

തൃശൂര്‍: 77.56(72.18)

ചാലക്കുടി: 79.95(76.84)

എറണാകുളം: 76.55(73.57)

ഇടുക്കി: 76.22(70.75)

കോട്ടയം: 75.25(71.60)

ആലപ്പുഴ: 79.91(78.46)

മാവേലിക്കര: 74.04(70.97)

പത്തനംതിട്ട: 74.05(65.67)

കൊല്ലം: 74.33(72.09)

ആറ്റിങ്ങല്‍: 74.14(68.67)

Next Story

RELATED STORIES

Share it