- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി വിന്‍സി അലോഷ്യസിനെയും തിരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയമാണ് മമ്മൂട്ടിയെ മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിന് പുരസ്‌കാരം. നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മല്‍സരത്തിനുണ്ടായിരുന്നത്. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം.
വിവധ പുരസ്‌കാരങ്ങള്‍ നേടിയവര്‍:
മികച്ച ചിത്രം നന്‍ പകല്‍ നേരത്ത് മയക്കം(ലിജോ ജോസ് പെല്ലിശ്ശേരി)
നടന്‍ മമ്മൂട്ടി(നന്‍ പകല്‍ നേരത്ത് മയക്കം)
നടി വിന്‍സി അലോഷ്യസ്(രേഖ)
നടന്‍(സ്‌പെഷ്യല്‍ ജൂറി)കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍(എന്നാ താന്‍ കേസ് കൊട്, അപ്പന്‍)
സ്വഭാവനടി ദേവി വര്‍മ(സൗദി വെള്ളക്ക)
സ്വഭാവനടന്‍ പി പി കുഞ്ഞിക്കൃഷ്ണന്‍(എന്നാ താന്‍ കേസ് കൊട്)
സംവിധാനം(പ്രത്യേക ജൂറി) എസ് വിശ്വജിത്ത്, രാരിഷ് വേട്ടപ്പട്ടികളും ഓട്ടക്കാരും
സംവിധായകന്‍ മഹേഷ് നാരായണന്‍(അറിയിപ്പ്)
രണ്ടാമത്തെ ചിത്രം അടിത്തട്ട്
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) രാജേഷ് കുമാര്‍, (തെക്കന്‍ തല്ലുകേസ്)
തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍(ന്നാ താന്‍ കേസ് കൊട്)
കാമറ മനേഷ് മാധവന്‍, ചന്ദ്രു സെല്‍വരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്)
കഥ കമല്‍ കെ.എം (പട)
സ്ത്രീട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)
കുട്ടികളുടെ ചിത്രം (പല്ലൊട്ടി 90സ് കിഡ്)
ബാലതാരം പെണ്‍ തന്മയ (വഴക്ക്)
ബാലതാരം ആണ്‍ മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)
നവാഗത സംവിധായകന്‍ ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)
ജനപ്രിയ ചിത്രം(ന്നാ താന്‍ കേസ് കൊട്)
നൃത്തസംവിധാനം ഷോബി പോള്‍രാജ് (തല്ലുമാല)
വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍(സൗദി വെള്ളക്ക)
മേക്കപ്പ്ആര്‍ട്ടിസ്റ്റ് റോണക്‌സ് സേവ്യര്‍ (ഭീഷ്മപര്‍വം)
ശബ്ദരൂപകല്പന അജയന്‍ അടാട്ട് (ഇലവീഴാ പൂഞ്ചിറ)
ശബ്ദമിശ്രണം വിപിന്‍ നായര്‍ (എന്നാ താന്‍ കേസ് കൊട്)
കലാസംവിധാനം ജ്യോതിഷ് ശങ്കര്‍ (എന്നാ താന്‍ കേസ് കൊട്)
ചിത്രസംയോജകന്‍ നിഷാദ് യൂസഫ് (തല്ലുമാല)
ഗായിക മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, 19ാംനൂറ്റാണ്ട്)
ഗായകന്‍ കപില്‍ കബിലന്‍ (കനവേ, പല്ലൊട്ടി 90സ് കിഡ്)
സംഗീതസംവിധായകന്‍ (ബിജിഎം) ഡോണ്‍ വിന്‍സെന്റ് (എന്നാ താന്‍ കേസ് കൊട്)
സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ (മയില്‍പ്പീലി, ആയിഷാ)
ഗാനരചയിതാവ് റഫീഖ് അഹമ്മദ് , (തിരമാലയാണു നീ, വിഡ്ഢികളുടെ മാഷ്)
സിങ്ക് സൗണ്ട് വൈശാഖ് പി വി(അറിയിപ്പ്)
ഡബ്ബിങ് ആണ്‍ ഷോബി തിലകന്‍ 19ാം നൂറ്റാണ്ട്
ഡബ്ബിങ് പെണ്‍ പോളി വല്‍സന്‍ സൗദി വെള്ളക്ക
വിഷ്വല്‍ എഫക്ട്‌സ് അനീഷ്, സുമേഷ് ഗോപാല്‍ (വഴക്ക്)
ചലച്ചിത്ര ഗ്രന്ഥം സിനിമയുടെ ഭാവദേശങ്ങള്‍ സി എസ് വെങ്കിടേശ്വരന്‍
ചലച്ചിത്രലേഖനം പുനസ്ഥാപനം എന്ന നവേന്ദ്രജാലംസാബു പ്രവദാസ്
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്ണൂരില് ട്രെയിന് തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT