Sub Lead

യുഎസിന്റെ ഒരു എംക്യു-9 ഡ്രോണ്‍ കൂടി വീഴ്ത്തി ഹൂത്തികള്‍(വീഡിയോ)

യുഎസിന്റെ ഒരു എംക്യു-9 ഡ്രോണ്‍ കൂടി വീഴ്ത്തി ഹൂത്തികള്‍(വീഡിയോ)
X

സന്‍ആ: യെമനില്‍ ആക്രമണം നടത്താനെത്തിയ യുഎസ് സൈന്യത്തിന്റെ എംക്യു-9 ഡ്രോണ്‍ ഹൂത്തികള്‍ വെടിവച്ചിട്ടു. തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തികളുടെ സൈനിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരീ അറിയിച്ചു.

ഹജ്ജാജ് പ്രവിശ്യക്ക് മുകളില്‍ വച്ചായിരുന്നു ആക്രമണമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 2023 നവംബറിന് ശേഷം ഹൂത്തികള്‍ വീഴ്ത്തുന്ന 19ാം എംക്യു-9 ഡ്രോണ്‍ ആണിത്. ഒരു ഡ്രോണിന് 285 കോടി രൂപ വിലവരും.

Next Story

RELATED STORIES

Share it