Sub Lead

''ഗ്രോ വാസു'' ഡോക്യുമെന്ററിയുടെ ട്രൈലര്‍ പുറത്തിറങ്ങി(VIDEO)

ഗ്രോ വാസു ഡോക്യുമെന്ററിയുടെ ട്രൈലര്‍ പുറത്തിറങ്ങി(VIDEO)
X

കോഴിക്കോട്: പ്രശസ്ത രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനും തൊഴിലാളി നേതാവുമായ ഗ്രോ വാസുവിന്റെ ജീവിതത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ട്രൈലര്‍ പുറത്തിറങ്ങി.അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി, അറുപതുകളുടെ അവസാനത്തോടെ വയനാട്ടിലെ ആദിവാസികളുടെ അടിമജീവിതത്തിന് അറുതി വരുത്താന്‍ സായുധ കാര്‍ഷിക വിപ്ലവ ലൈന്‍ സ്വീകരിച്ച് തിരുനെല്ലി തൃശ്ശിലേരി ആക്ഷനുകളില്‍ നേതൃപരമായ പങ്ക് വഹിക്കുകകയും ഏഴ് വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്ത വ്യക്തിയാണ് ഗ്രോ വാസു.


മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളി സംഘടന ഗ്രോയുടെ സ്ഥാപക നേതാവ് എന്ന നിലയിലാണ് പേരിന് മുന്നില്‍ ഗ്രോ വന്നത്. പിന്നീടങ്ങോട്ട് കേരളത്തിലുടനീളം മുസ്‌ലിം, ദലിത്, അധഃസ്ഥിത വര്‍ഗ പോരാട്ടങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെയും മുന്നണി പോരാളിയായി. ഏറ്റവും ഒടുവില്‍ തന്റെ തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ പശ്ചിമഘട്ടങ്ങളില്‍ ഭരണകൂടം നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ പ്രതിഷേധിച്ചതിന് 45 ദിവസം ജയില്‍വാസമനുഷ്ഠിച്ചു. ഇന്നും സമരമുഖത്തുള്ള ഗ്രോ വാസുവിന്റെ ജീവചരിത്ര ഡോക്യുമെന്ററിയുടെ െ്രെടലര്‍ ആണ് പുറത്തുവന്നിരിക്കുന്നത്. അര്‍ഷാഖാണ് സംവിധായകന്‍.

Next Story

RELATED STORIES

Share it