Big stories

പിഞ്ചുകുഞ്ഞ് ജീപ്പില്‍നിന്നു വീണ സംഭവം; മാതാപിതാക്കള്‍ക്കെതിരേ കേസെടുത്ത് പോലിസ്

കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്.

പിഞ്ചുകുഞ്ഞ് ജീപ്പില്‍നിന്നു വീണ സംഭവം; മാതാപിതാക്കള്‍ക്കെതിരേ കേസെടുത്ത് പോലിസ്
X

മൂന്നാര്‍: മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കവെ ഒന്നര വയസ്സുള്ള കുട്ടി വാഹനത്തില്‍ നിന്നും താഴെ വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്.

കുട്ടി വാഹനത്തില്‍നിന്നു വീണത് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്ന് പോലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കേണ്ടെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാല്‍ സംഭവം വിവാദമായതോടെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.കുട്ടി ജീപ്പില്‍നിന്നു വീണതില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

ഇടുക്കി രാജമലയ്ക്ക് അടുത്തുവെച്ചാണ് ഞെട്ടലുളവാക്കുന്ന സംഭവം ഉണ്ടായത്. കമ്പിളികണ്ടം സ്വദേശികളായ സതീഷ്-സത്യഭാമ ദമ്പതികളുടെ ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞാണ് വളവ് തിരിയവെ ജീപ്പില്‍നിന്നു വീണത്. ഉറക്കത്തിലായിരുന്ന മാതാപിതാക്കളാവട്ടെ ഇക്കാര്യം അറിഞ്ഞതുമില്ല.

50 കിലോമീറ്ററോളം സഞ്ചരിച്ചശേഷമാണ് മാതാപിതാക്കള്‍ ഇക്കാര്യം അറിയുന്നത്. പഴനി ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് സംഭവം.

കുഞ്ഞ് ഊര്‍ന്ന് താഴെ പോയത് അമ്മയോ ജീപ്പിലുണ്ടായിരുന്ന മറ്റുള്ളവരോ അറിഞ്ഞില്ല. ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട് കുട്ടി അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയില്‍ അനക്കം കണ്ട വാച്ചറാണ് കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. കുഞ്ഞിന്റെ മുഖത്ത് ചെറിയ പരിക്കുണ്ട്. പ്രാഥമിക ചികില്‍സ നല്‍കിയശേഷം കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറിയിരുന്നു.

Next Story

RELATED STORIES

Share it