Big stories

ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; അഞ്ച് കേന്ദ്രമന്ത്രിമാര്‍ ഇന്ന് ജനവിധി തേടുന്നു

ണ്ടാം വരവിന് ശ്രമിക്കുന്ന ബിജെപിയും അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും തമ്മില്‍ പ്രധാന മല്‍സരം നടക്കുന്ന തിരഞ്ഞെടുപ്പില്‍ 91 മണ്ഡലങ്ങളിലേക്കുള്ള പോളിങ് രാവിലെ 7 മണിക്ക് ആരംഭിച്ചു.

ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; അഞ്ച് കേന്ദ്രമന്ത്രിമാര്‍ ഇന്ന് ജനവിധി തേടുന്നു
X

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഒരു മാസത്തിലേറെ നീളുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. രണ്ടാം വരവിന് ശ്രമിക്കുന്ന ബിജെപിയും അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും തമ്മില്‍ പ്രധാന മല്‍സരം നടക്കുന്ന തിരഞ്ഞെടുപ്പില്‍ 91 മണ്ഡലങ്ങളിലേക്കുള്ള പോളിങ് രാവിലെ 7 മണിക്ക് ആരംഭിച്ചു. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ആന്ധ്രാപ്രദേശ് (25), തെലങ്കാന (17), ഉത്തര്‍പ്രദേശ് (8), മഹാരാഷ്ട്ര (7), അസം (5), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), ഒഡിഷ (4), അരുണാചല്‍പ്രദേശ് (2), പശ്ചിമ ബംഗാള്‍ (2), ജമ്മുകശ്മീര്‍ (2), മേഘാലയ (2), ഛത്തീസ്ഗഡ് (1), മണിപ്പൂര്‍ (1), മിസോറം (1), നാഗാലാന്‍ഡ് (1), സിക്കിം (1), ത്രിപുര (1), ആന്‍ഡമാന്‍ നിക്കോബര്‍ (1), ലക്ഷദ്വീപ് (1) എന്നിവിടങ്ങളിലാണ് ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇന്നാണ്.

അഞ്ച് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്ന് ജനവിധി തേടും. നിതിന്‍ ഗഡ്കരി(നാഗ്പുര്‍-മഹാരാഷ്ട്ര), കിരണ്‍ റിജിജു(അരുണാചല്‍ വെസ്റ്റ്-അരുണാചല്‍ പ്രദേശ്), വി കെ സിങ്(ഗാസിയാബാദ്-യുപി), സത്യപാല്‍ സിങ്(ബാഗ്പത്ത്-യുപി), മഹേഷ് ശര്‍മ(ഗൗതം ബുദ്ധ നഗര്‍-യുപി) എന്നിവരാണ് ജനവിധി തേടുന്ന കേന്ദ്രമന്ത്രിമാര്‍. കോണ്‍ഗ്രസ് നേതാക്കളായ രേണുകാ ചൗധരി(ഖമ്മം-തെലങ്കാന), ഹരീഷ് റാവത്ത് (നൈനിത്താള്‍ ഉധംസിങ് നഗര്‍-ഉത്തരാഖണ്ഡ്), ബിജെപി നേതാവ് ഡി പുരന്ദേശ്വരി(വിശാഖപട്ടണം-ആന്ധ്രാപ്രദേശ്), എംഐഎം നേതാവ് അസസുദീന്‍ ഉവൈസി(ഹൈദരാബാദ്-തെലങ്കാന), ആര്‍എല്‍ഡി നേതാക്കളായ അജിത് സിങ്(മുസഫര്‍ നഗര്‍-യുപി), ജയന്ത് ചൗധരി(ബാഗ്പത്ത്-യുപി) തുടങ്ങിയവരും ഇന്ന് ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടുന്നു.

Next Story

RELATED STORIES

Share it