- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മംഗളൂരു തദ്ദേശ തിരഞ്ഞെടുപ്പ്: എസ് ഡിപി ഐയ്ക്ക് മികച്ച വിജയം
10 വര്‍ഷത്തോളമായി ബിജെപി ജയിക്കുന്ന സിറ്റിങ് സീറ്റ് ഉള്‍പ്പെടെ എട്ടു സീറ്റുകളില്‍ എസ് ഡിപി ഐ വിജയക്കൊടി പാറിച്ചു
മംഗളൂരു: ദക്ഷിണ കര്‍ണാടകയിലെ മംഗളൂരു, ദേവാംഗരെ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെയുള്ള 14 തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എസ് ഡിപി ഐയ്ക്കു മികച്ച നേട്ടം. 10 വര്‍ഷത്തോളമായി ബിജെപി ജയിക്കുന്ന സിറ്റിങ് സീറ്റ് ഉള്‍പ്പെടെ എട്ടു സീറ്റുകളില്‍ എസ്ഡിപി ഐ വിജയക്കൊടി പാറിച്ചു. ആകെ 22 സീറ്റുകളിലാണ് പാര്‍ട്ടി ജനവിധി തേടിയത്.
കോലാര്‍ സിറ്റി മുനിസിപ്പാലിറ്റിയിലെ ആകെയുള്ള 35 വാര്‍ഡുകളില്‍ എസ്ഡിപി ഐ മല്‍സരിച്ച അഞ്ചില്‍ നാലിടത്തും മികച്ച ഭൂരിപക്ഷത്തിനാണു ജയിച്ചത്. 16ാം വാര്‍ഡില്‍ എസ്ഡിപി ഐ സ്ഥാനാര്‍ഥി ഫിറോസ് ഖാന്‍ 156 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ജയിച്ചത്. ഫിറോസ് ഖാന്‍ 1083 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിലെ എം അലാവുദ്ധീന് 927 വോട്ടുകളാണു ലഭിച്ചത്. 17ാം വാര്‍ഡില്‍ എസ്ഡിപി ഐയുടെ നികാത്ത് ഫാത്തിമ എസ് എയുടെ ഭൂരിപക്ഷം പാര്‍ട്ടിയുടെ ജനകീയതയ്ക്കു തെളിവായി മാറി. നികാത്ത് ഫാത്തിമയ്ക്ക് 1063 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സമീനാ ബാബുവിന് ലഭിച്ചത് വെറും 361 വോട്ടുകളാണ്. എസ്ഡിപി ഐയുടെ ഭൂരിപക്ഷം 702 വോട്ടുകളാണ്. 18ാം വാര്‍ഡില്‍ എസ്ഡിപി ഐയുടെ സയ്ദ് സമീഉല്ലയുടെ ഭൂരിപക്ഷം 444 വോട്ടുകളാണ്. സമീഉല്ലയ്ക്ക് 1005 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ സ്വതന്ത്രന്‍ അഫ്‌റോസ് പാഷയ്ക്കു 561 വോട്ടുകള്‍ മാത്രമാണു നേടാനായത്. 28ാം വാര്‍ഡില്‍ എസ്ഡിപി ഐയുടെ കാജാ മൊയ്‌നുദ്ദീന്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയാണ് വെന്നിക്കൊടി പാറിച്ചത്. കാജാ മൊയ്‌നുദ്ദീനു 943 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശെയ്ഖ് ചാന്ദ് പാഷയ്ക്കു 895 വോട്ടുകള്‍ ലഭിച്ചു. ഇതോടെ കോലാര്‍ സിറ്റി മുനിസിപ്പാലിറ്റിയിലെ ആകെയുള്ള 35 സീറ്റുകളില്‍ കോണ്‍ഗ്രസ്12, ജനതാദള്‍(എസ്)8, എസ്ഡിപിഐ4, ബിജെപി3, മറ്റുള്ളവര്‍8 എന്നിങ്ങനെയാണ് കക്ഷിനില.
ദക്ഷിണ കന്നഡ ജില്ലയില്‍പെട്ട മംഗളൂരു സിറ്റി കോര്‍പറേഷനിലും എസ് ഡിപി ഐ തിളക്കമാര്‍ന്ന വിജയം നേടി. അഞ്ചാംവാര്‍ഡ് കാട്ടിപ്പള്ളയില്‍ എസ്ഡിപി ഐ സാരഥി ശംഷാദ് അബൂബക്കര്‍ 1832 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണു ജയിച്ചത്. ശംഷാദ് അബൂബക്കറിനു 2766 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനം നേടിയ സ്വതന്ത്ര സ്ഥാനാര്‍ഥി മിസ് രിയയ്ക്കു ലഭിച്ചതാവട്ടെ വെറും 934 വോട്ടുകള്‍ മാത്രമാണ്. 60ാം വാര്‍ഡായ മംഗളൂരു നഗരമധ്യത്തിലെ ബെംഗാരെ സീറ്റിലാണ് എസ് ഡിപിഐ ബിജെപിയെ അട്ടിമറിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി ബിജെപിയുടെ സിറ്റിങ് സീറ്റായ ബെംഗാരെയില്‍ എസ്ഡിപി ഐയുടെ മുനീബ് ബെംഗാരെ 203 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി ഗംഗാധരന്‍ സാല്യാനെ തോല്‍പ്പിച്ചത്. ശക്തമായ ത്രികോണ മല്‍സരം നടന്ന ഇവിടെ മുനീബ് ബെംഗാരെയ്ക്കു 1701 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഗംഗാധരന്‍ സാല്യാന് 1498 വോട്ടുകളാണു ലഭിച്ചത്. മൂന്നാംസ്ഥാനത്തെത്തിയ സ്ഥാനാര്‍ഥിക്ക് 1192 വോട്ടുകള്‍ ലഭിച്ചു. മംഗളൂരു സിറ്റി കോര്‍പറേഷനില്‍ ആകെയുള്ള 60 സീറ്റുകളില്‍ ബിജെപി44, കോണ്‍ഗ്രസ്14, എസ് ഡിപി ഐ2 എന്നിങ്ങനെയാണ് കക്ഷിനില.
മുലബാഗിലു സിറ്റി മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാലാംവാര്‍ഡില്‍ സ്വതന്ത്രനായി മല്‍സരിച്ച എസ് ഡിപി ഐ പ്രതിനിധി ചാന്ദ്പാഷ 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ചാന്ദ് പാഷയ്ക്ക് 510 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി എം ആര്‍ മുരളിക്ക് 427 വോട്ടുകളാണു നേടാനായത്. 18ാം വാര്‍ഡില്‍ എസ് ഡിപി ഐ സ്ഥാനാര്‍ഥി മുബീന്‍ താജ് 167 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വെന്നിക്കൊടി പാറിച്ചത്. മുബീന്‍ താജ് 609 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി ജനതാദള്‍ എസിലെ സൈത്തൂന് 442 വോട്ടുകളാണു ലഭിച്ചത്. കോണ്‍ഗ്രസ് ജയിച്ച 15ാം വാര്‍ഡില്‍ എസ് ഡിപി ഐ സ്ഥാനാര്‍ഥി ബാഷാ ഖാന്‍ രണ്ടാം സ്ഥാനത്തെത്തി. ഇവിടെ ആറു സീറ്റുകളിലാണ് പാര്‍ട്ടി ജനവിധി തേടിയത്. മുലബാഗിലു സിറ്റി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ജെഡിഎസ്10, കോണ്‍ഗ്രസ്7, എസ്ഡിപിഐ2, ബിജെപി2, മറ്റുള്ളവര്‍ 9 എന്നിങ്ങനെയാണ് കക്ഷിനില.
രാംനഗര ജില്ലയിലെ മഗാഡി ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ മൂന്നു സീറ്റുകളിലേക്ക് മല്‍സരിച്ച എസ്ഡിപി ഐ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 20ാം വാര്‍ഡില്‍ എസ് ഡിപി ഐ സ്ഥാനാര്‍ഥി മൗല വെറും 38 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ജനതാദള്‍ എസിലെ കെ വി ബാലരഘു 449 വോട്ട് നേടി വിജയിച്ചപ്പോള്‍ മൗലയ്ക്കു 411 വോട്ടുകള്‍ ലഭിച്ചു. ഇവിടെ കോണ്‍ഗ്രസ് 317 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വെറും 14 വോട്ടുകളാണ് ലഭിച്ചത്. മഗാഡി ടൗണ്‍ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ്10, ജെഡിഎസ്12, ബിജെപി1 എന്നിങ്ങനെയാണ് സീറ്റ്‌നില.
ദേവനഗരി ജില്ലയിലെ ദേവനഗരി കോര്‍പറേഷന്‍ കൗണ്‍സിലില്‍ എസ് ഡിപി ഐ ജനവിധി തേടിയ ഏകസീറ്റില്‍ രണ്ടാം സ്ഥാനത്തെത്തി. വാര്‍ഡ് മൂന്നില്‍ കോണ്‍ഗ്രസിലെ എ ബി അബ്ദുര്‍റഹ്മാന്‍ 1852 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എസ്ഡിപി ഐയുടെ ഇസ്മായില്‍ ജബീഉല്ലയ്ക്ക് 788 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. ആകെയുള്ള 31 സീറ്റില്‍ 26ഉം നേടി കോണ്‍ഗ്രസ് തൂത്തുവാരിയ കനകപുര സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ മല്‍സരിച്ച ഏകസീറ്റില്‍ എസ്ഡിപിഐയ്ക്കു വിജയിക്കാനായില്ല. ദേവനഗരിയില്‍ കോണ്‍ഗ്രസ്22, ബിജെപി17, ജെഡിഎസ്1, സ്വതന്ത്രര്‍5 എന്നിങ്ങനെയാണ് സീറ്റ്‌നില. സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പാണ് ചൊവ്വാഴ്ച്ച നടന്നത്.
RELATED STORIES
ആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTആലപ്പുഴ കളര്‍കോട് വാഹനാപകടം: വാഹനം വാടകയ്ക്ക് നല്‍കിയിട്ടില്ലെന്ന് ...
5 Dec 2024 9:18 AM GMTകളര്‍കോട് വാഹനാപകടം; വാഹന ഉടമയ്ക്കെതിരേ കേസ്
5 Dec 2024 6:04 AM GMTകളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ അഞ്ചില്‍ നാലുപേരുടെ നില...
4 Dec 2024 9:25 AM GMTആലപ്പുഴ വാഹനാപകടം: പൊതുദര്‍ശനത്തിന് വന്‍ജനാവലി; കണ്ണീരണിഞ്ഞ് വണ്ടാനം
3 Dec 2024 7:51 AM GMTആലപ്പുഴയില്‍ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി; ആറ്റില്‍ മുങ്ങി...
30 Nov 2024 7:03 AM GMT