Big stories

അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക; നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഇന്നത്തേക്ക് ഇളവു നല്‍കിയെങ്കിലും നാളെ മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന മുന്നറിയിപ്പ് കര്‍ണാടക അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക;  നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
X

മംഗളൂരു: കേരള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇന്ന് രാവിലെ തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി. വരുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്.

നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കര്‍ണാടക. മംഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും തടഞ്ഞു പരിശോധിച്ചു. ഇന്നത്തേക്ക് ഇളവു നല്‍കിയെങ്കിലും നാളെ മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന മുന്നറിയിപ്പ് കര്‍ണാടക അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it