Big stories

നെതര്‍ലന്‍ഡ്‌സിലും കൊറോണ; യൂറോപിലും അറേബ്യന്‍ രാജ്യങ്ങളിലും രോഗ ബാധിതരുടെ എണ്ണം കൂടുന്നു

പുതുതായി നെതര്‍ലന്‍ഡ്‌സിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടാണ് ഇക്കാര്യം അറിയിച്ചത്.

നെതര്‍ലന്‍ഡ്‌സിലും കൊറോണ;  യൂറോപിലും അറേബ്യന്‍ രാജ്യങ്ങളിലും രോഗ ബാധിതരുടെ എണ്ണം കൂടുന്നു
X

ആംസ്റ്റര്‍ഡാം: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുന്നു. ഓരോ ദിവസവും കൂടുന്തോരും മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. പുതുതായി നെതര്‍ലന്‍ഡ്‌സിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ ബാധയെ പ്രതിരോധിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മാര്‍ക്ക് റൂട്ട് അറിയിച്ചു. വൈറസ് കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ലോകത്താകമാനം വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 2,800 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 82000 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 70 കൊറാണ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോല്‍ ഗള്‍ഫ്, യൂറോപ്യന്‍ മേഖലകളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ വൈസ് പ്രസിഡന്റിനും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. സൗദി ഉംറ വിസ നല്‍കുന്നത് താല്‍കലികമായി നിര്‍ത്തിവച്ചു.

ഇറ്റലിയിലും കൊവിഡ്19 പടരുകയാണ്. രോഗം ബാധിച്ചവരുടെ എണ്ണം 650 ആയി. അമേരിക്കയിലും ആശങ്ക തുടരുന്നു. 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 8400 പേര്‍ നിരീക്ഷത്തിലാണന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. യൂറോപ്പിലെ 11 രാജ്യങ്ങളിലും കൊവിഡ് 19 സാന്നിധ്യം സ്ഥിരീകരിച്ചു. കുവൈത്തില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 43 ആയി. ഒമാനില്‍ ആറാമത്തെയാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാന്‍ സന്ദര്‍ശിച്ചവര്‍ക്കാണ് രോഗ ബാധയേറ്റത്. അതിനാല്‍ സൗദി അടക്കമുള്ള പല രാജ്യങ്ങളും ഇറാന്‍ സന്ദര്‍നം വിലക്കേര്‍പെടുത്തിരിക്കുകയാണ്.


Next Story

RELATED STORIES

Share it