Big stories

യൂനിഫോം സിവില്‍ കോഡ്: പാര്‍ലമെന്റിനു നിര്‍ദേശം നല്‍കാന്‍ കോടതിക്ക് അധികാരമില്ലെന്ന് കേന്ദ്രം

വിവിധ മതത്തില്‍ പെട്ടവര്‍ വ്യത്യസ്ത സ്വത്തു നിയമവും വിവാഹ നിയമവും പിന്തുടരുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വിഘാതമാണ്.

യൂനിഫോം സിവില്‍ കോഡ്: പാര്‍ലമെന്റിനു നിര്‍ദേശം നല്‍കാന്‍ കോടതിക്ക് അധികാരമില്ലെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: ഏതെങ്കിലും നിയമം നിര്‍മിക്കണമെന്ന് പാര്‍ലമെന്റിനോട് ആവശ്യപ്പെടാന്‍ കോടതിക്കാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. രാജ്യത്ത് യൂനിഫോം സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിക്കു സാധുതയില്ലെന്ന് കേന്ദ്ര നിയമ മന്ത്രാലയം സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു.

വിവിധ മതത്തില്‍ പെട്ടവര്‍ വ്യത്യസ്ത സ്വത്തു നിയമവും വിവാഹ നിയമവും പിന്തുടരുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വിഘാതമാണ്. എന്നാല്‍ ഇതില്‍ നിയമം നിര്‍മിക്കുന്നത് നയപരമായ കാര്യമാണ്. ഇതില്‍ നിര്‍ദേശം നല്‍കാന്‍ കോടതിക്കാവില്ല. നിയമ നിര്‍മാണത്തിനു സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതുകൊണ്ടുതന്നെ സാധുതയില്ലാത്ത ഹരജിയാണ് ഇതെന്ന് കേന്ദ്രം പറഞ്ഞു.

നിയമ നിര്‍മാണത്തില്‍ പാര്‍ലമെന്റിനുള്ളത് പരമാധികാരമാണ്. ഭരണഘടനയും വിവിധ കോടതി വിധികളും ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പുറത്തുനിന്നുള്ള ഒരു സമ്മര്‍ദവും ഇക്കാര്യത്തില്‍ സ്വീകര്യമല്ല. തെരഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികളുടെ അധികാരമാണ് നിയമ നിര്‍മാണമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം ബാധകമാവുന്ന സിവില്‍ നിയമം വേണമെന്നാണ് ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ പറയുന്നത്. രാജ്യത്തിന്റെ മതേതര ജനാധിപത്യ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ അത് ആവശ്യമാണ്. എന്നാല്‍ ഇതു വൈകാരികമായ വിഷയമാണ്. വിവിധ വ്യക്തിനിയമങ്ങളുടെ ആഴത്തിലുള്ള പരിശോധന ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it