- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡനക്കേസ് വിസ്മൃതിയിലേക്ക്; പത്മരാജന് ജാമ്യം ലഭിക്കാന്‍ പോലിസ് അവസരമൊരുക്കുന്നതായി ആക്ഷേപം
ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജ (പപ്പന്‍45)നാണ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്. പ്രതിക്ക് ജാമ്യം ലഭ്യമാക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്കിന് പിന്നിലെന്നാണ് ആരോപണം.
പിസി അബ്ദുല്ല
കോഴിക്കോട്: ബിജെപി നേതാവ് റിമാന്റിലും യുവ മോര്‍ച്ചാ നേതാവിനെതിരേ ആരോപണവുമുള്ള പാലത്തായി ബാലികാ പീഡനക്കേസ് വിസ്മൃതിയിലേക്ക്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ട് ആറാഴ്ചയോളം പിന്നിട്ടിട്ടും നടപടികളൊന്നുമുണ്ടാവാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.
ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജ (പപ്പന്‍45)നാണ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്. പ്രതിക്ക് ജാമ്യം ലഭ്യമാക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്കിന് പിന്നിലെന്നാണ് ആരോപണം.
ഏപ്രില്‍ 15 നാണ് പാനൂര്‍ പോലിസിന്റെ കണ്‍വെട്ടത്തു തന്നെ 'ഒളിവില്‍' കഴിഞ്ഞിരുന്ന പ്രതി പത്മരാജനെ പോലിസ് അറസ്റ്റ് ചെയ്തത്. ജനുവരി 15 നും ഫെബ്രുവരി രണ്ടിനും ഉള്‍പ്പെടെ മൂന്നുതവണ കുട്ടിയെ പത്മരാജന്‍ പീഡിപ്പിച്ചു എന്നാണു കേസ്. പൊയിലൂരിലെ ഒരു വീട്ടിലെത്തിച്ച് പത്മരാജന്‍ പത്തു വയസുകാരിയെ മറ്റൊരാള്‍ക്ക് കാഴ്ച വച്ചു എന്നും പരാതിയിലുണ്ട്. യുവമോര്‍ച്ച നേതാവാണ് കുട്ടിയെ പീഡിപ്പിച്ച രണ്ടാമനെന്നാണ് ഇതിനകം പുറത്തു വന്ന സൂചനകള്‍.
പാനൂര്‍ പോലിസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആക്ഷേപം ശക്തമായതിനെ തുടര്‍ന്നാണ് ഏപ്രില്‍ 22ന് കേസ് െ്രെകംബ്രാഞ്ചിനു കൈമാറിയത്. കേസ് ഏറ്റെടുത്ത ദിവസം ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത് കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ചിരുന്നു. പിറ്റേന്ന് ക്രൈംബ്രാഞ്ച് സംഘം പീഡനം നടന്ന സ്‌കൂളില്‍ പരിശോധന നടത്തുകയും ചെയ്തു. പിന്നീടിതുവരെ നടപടികളൊന്നുമില്ല.
ഐജി എസ് ശ്രീജിത്തിന്റെ കീഴില്‍ ക്രൈംബ്രാഞ്ച് കാസര്‍കോട് സിഐ മധുസൂദനനാണ് പാലത്തായി കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ നിര്‍ണായ നീക്കങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം സിഐ മധുസൂദനനുമായി സംസാരിച്ചപ്പോള്‍ വ്യക്തമായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാമനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് സിഐ തേജസ് ന്യൂസിനോട് പറഞ്ഞു. റിമാന്റിലുള്ള പ്രതി പത്മരാജനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതായി വിവരമില്ല.
കേസ് ഏറ്റെടുത്തിട്ട് നാല്‍പത് ദിവസത്തോളം പിന്നിട്ടിട്ടും പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്ന് ക്രൈംബ്രാഞ്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചില്ലെന്നതും ദുരൂഹമാണ്. പെണ്‍കുട്ടിയുടെ മാനോ നില നേരെയായ ശേഷം ബന്ധുക്കളുടെ വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാമതൊരാള്‍കൂടി പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. നേരത്തെ കടുത്ത മാനസിക സംഘര്‍ഷം നേരിടുന്ന സമയത്ത് പത്തു വയസുകാരി പോലിസിനും മജിസ്‌ട്രേട്ടിനും നല്‍കിയ മൊഴിയില്‍ രണ്ടാമത്തെ പീഡന വിവരം പറഞ്ഞിരുന്നില്ല.
ക്രൈംബ്രാഞ്ചിന്റെ കൈവശമുള്ള കുട്ടിയുടെ മാതാവിന്റെ രണ്ടാമത്തെ പരാതിയില്‍ പൊയിലൂരിലെ പീഡനത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇതു സംബന്ധിച്ച് പെണ്‍ കുട്ടിയില്‍ നിന്നും െ്രെകംബ്രാഞ്ച് മൊഴിയെടുക്കുകയോ മജിസ്‌ട്രേട്ടിനു മുന്‍പാകെ അധുബന്ധ മൊഴി രേഖപ്പെടുത്താനുള്ള സാഹചര്യമൊരുക്കാനോ ഇതേവരെ െ്രെകംബ്രാഞ്ച് തയ്യാറായിട്ടില്ല. പൊയിലൂരിലെ വീട്ടില്‍ നടന്നതായുള്ള പരാതിയില്‍ തുടരന്വേഷണവും തെളിവെടുപ്പും നടന്നിട്ടുമില്ല.
പ്രതി അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ വിചാരണക്കോടതിയില്‍ നിന്നു തന്നെ പ്രതിക്ക് ജാമ്യം ലഭിക്കും. ഇനി അല്‍ഭുതങ്ങളൊന്നും അരങ്ങേറിയില്ലെങ്കില്‍ പാലത്തായി കേസിലും അതു തന്നെയാണു സംഭവിക്കുക. കേസില്‍ പത്മരാജന്‍ അറസ്റ്റിലായിട്ട് ഒന്നര മാസം പിന്നിടുകയാണ്. അടുത്ത 45 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്യം നല്‍കാനുള്ള സാധ്യത പാലത്തായി പോക്‌സോ കേസില്‍ വിദൂരമാണ്.
പത്തു വയസ്സുകാരി സ്‌കൂളില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പത്മരാജന്‍ പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവച്ചു എന്നാണ് മുഖ്യമന്ത്രിക്കും ജില്ലാ പോലിസ് ചീഫിനും നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം െ്രെകംബ്രാഞ്ചിനു കൈമാറിയത്. പൊയിലൂര്‍ പീഡനം സംബന്ധിച്ച് പെണ്‍കുട്ടിയുടെ അനുബന്ധ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് മാതാവ് പാനൂര്‍ സിഐക്കും കണ്ണൂര്‍ ജില്ലാ പോലിസ് ചീഫിനും നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ല.
പത്മരാജന്‍ പെണ്‍കുട്ടിയെ പൊയിലൂരിലെ ഒരു വീട്ടിലെത്തിക്കുകയും ബുള്ളറ്റിലെത്തിയ ഒരാള്‍ അവിടെ വച്ച് പീഡിപ്പിച്ചു എന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കൈവശമുള്ള പരാതി. ക്ലാസുണ്ടെന്ന് പറഞ്ഞ് പത്മരാജന്‍ പത്തു വയസുകാരിയെ സ്‌കൂളിലേക്ക് വിളിപ്പിച്ചു. അവിടെ നിന്ന് പെണ്‍കുട്ടിയേയും കൊണ്ട് പൊയിലൂരിലെ ഒരു വീട്ടിലെത്തി. പെണ്‍കുട്ടിയും പത്മരാജനും മുറ്റത്ത് നില്‍കുമ്പോള്‍ ബുള്ളറ്റില്‍ ഒരു യുവാവ് അവിടെയെത്തി. അയാള്‍ വീടിനുള്ളില്‍ നിന്നും പീഡിപ്പിക്കുന്ന സമയത്ത് പത്മരാജന്‍ വീടിന് പുറത്ത് കാവലിരുന്നതായി പെണ്‍കുട്ടി പറഞ്ഞുവെന്നാണ് മാതാവിന്റെ പരാതിലുള്ളത്.
പൊയിലൂരില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചത് ഒരു യുവ മോര്‍ച്ചാ നേതാവാണെന്ന സൂചനകള്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചുവെന്നാണ് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പ്രദേശത്ത് ആര്‍എസ്എസിന്റെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഒരാള്‍ പണയത്തിനെടുത്ത ബുള്ളറ്റിലാണ് പൊയിലൂരില്‍ കുട്ടിയെ പീഡിപ്പിച്ചയാള്‍ എത്തിയതെന്നും പറയപ്പെടുന്നു.
പാലത്തായി പോക്‌സോ പീഡനക്കേസിന് ഗൗരവതരമായ പല തലങ്ങള്‍ നല്‍കുന്നതാണ് പൊയിലൂര്‍ പീഡനത്തെക്കുറിച്ചുള്ള പരാതി.
ഒന്നാം പ്രതിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായ പല നീക്കങ്ങളും അരങ്ങേറിയതിന്റെ തെളിവാണ് പൊയിലൂരിലെ വീട്ടിലെത്തിച്ച് മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ വസ്തുതകള്‍ വെളിച്ചത്തു വരാതിരിക്കാന്‍ ബിജെപി ഏതറ്റം വരെയും പോവുമെന്നും െ്രെകംബ്രാഞ്ച് അന്വേഷണവും അട്ടിമറിക്കപ്പെടുമെന്നുമുള്ള ആക്ഷേപം വ്യാപകമാണ്.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT