Big stories

മുസ് ലിം യുവാവിന് നേരെ വെടിയുതിര്‍ത്ത് അസം പോലിസ്, മുഖത്തും നെഞ്ചിലും ചവിട്ടി മാധ്യമ പ്രവര്‍ത്തകന്‍; നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍

മുസ് ലിം യുവാവിന് നേരെ വെടിയുതിര്‍ത്ത് അസം പോലിസ്, മുഖത്തും നെഞ്ചിലും ചവിട്ടി മാധ്യമ പ്രവര്‍ത്തകന്‍; നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍
X

ഗുവാഹതി: അസം പോലിസും മാധ്യമ പ്രവര്‍ത്തകനും ചേര്‍ന്ന് മുസ് ലിം യുവാവിനെ നിഷ്ഠൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന പോലിസാണ് മുസ് ലിം യുവാവിനെ വളഞ്ഞിച്ച് ആക്രമിക്കുന്നത്.

പോലിസ് വെടിയുതിര്‍ത്ത് നിലത്തിട്ട ശേഷം കൂടെയുള്ള മാധ്യമ പ്രവര്‍ത്തകന്‍ യുവാവിന്റെ മുഖത്തേക്കും നെഞ്ചിലും ചാടുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കല്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് യുവാവിന് നേരെ പോലിസ് വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ് കിടക്കുന്ന യുവാവിനെ വീഡിയോയില്‍ കാണാം. നിലത്ത് വീണ് കിടക്കുന്ന യുവാവിന്റെ നെഞ്ചിലേക്ക് സംഭവം റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യങ്ങള്‍ പകര്‍ത്താനും എത്തിയ മാധ്യമ ഫോട്ടോഗ്രാഫര്‍ ചാടുന്നതും യുവാവിന്റെ മുഖത്തും നെഞ്ചിലും ശക്തിയായി ചവിട്ടുന്നതും വീഡിയോയില്‍ കാണാം. വടക്കേ ഇന്ത്യയില്‍ നടക്കുന്ന ഹിന്ദുത്വ ആള്‍ക്കൂട്ട ആക്രമണങ്ങളെ ഓര്‍മിപ്പിക്കുന്നതായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ നടപടി.

അസമിലെ പ്രതിപക്ഷ എംഎല്‍എ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പോലിസ് എന്ന അടിക്കുറിപ്പോടെയാണ് പലരും വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യണമെന്നും ശക്തമായ നടപടിയെടുക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു.

അസമിലെ ഡറാങ് ജില്ലയിലാണ് അനധികൃത കയ്യേറ്റം എന്ന് ആരോപിച്ച് ഗ്രാമീണരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത്. 800 കുടുംബങ്ങളാണ് ഇതോടെ വഴിയാധാരമാവുന്നത്. പുനരധിവാസ പദ്ധതികളൊന്നുമില്ലാതെ നടത്തുന്ന കുടിയൊഴിപ്പിക്കലിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചെങ്കിലും ബിജെപി സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.

ഗ്രാമീണരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും രംഗത്തെത്തി. ഇതോടെയാണ് പോലിസ് അധിക്രമം തുടങ്ങിയത്. ധോല്‍പുര്‍ 1, ധോല്‍പൂര്‍ 3 എന്നീ ഗ്രാമങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തിയതെന്ന് ദാരംഗ് എസ്പി സുശാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. 'അവരെല്ലാം കയ്യേറ്റക്കാരായിരുന്നു, മിക്കവാറും എല്ലാവരും പ്രതിരോധമില്ലാതെ പുറത്തുപോയി,' അദ്ദേഹം പറഞ്ഞു. രണ്ട് ഗ്രാമങ്ങളും പ്രധാനമായും ബംഗാളി വംശജരായ മുസ് ലിംകളാണ് താമസിക്കുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it