Big stories

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുളള യാത്രാവിലക്ക് മാര്‍ച്ച് 31 വരെ നീട്ടി

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുളള യാത്രാവിലക്ക് മാര്‍ച്ച് 31 വരെ നീട്ടി
X
ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുളള യാത്രാവിലക്ക് മാര്‍ച്ച് 31 വരെ നീട്ടിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അറിയിച്ചു. അന്താരാഷ്ട്ര ഓള്‍കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച വിമാനങ്ങള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.


കൊവിഡ് വ്യാപനം തടയുന്നതിനായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചത്. മറ്റ് മേഖലകളിലെല്ലാം ഇളവുകള്‍ നല്‍കിയെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീളുകയാണ്. യൂറോപ്യന്‍ രാജ്യത്ത് കൊറോണ വൈറസിന്റെ പകര്‍ച്ചവ്യാധി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ അധികാരികള്‍ ഇന്ത്യ ബ്രിട്ടണിലേക്കും ബ്രിട്ടണില്‍ നിന്നുമുളള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. പിന്നീട് രോഗം നിയന്ത്രണ വിധേയമായതോടെ ഈ നിരോധനം പിനീട്ട് റദ്ദാക്കി.




Next Story

RELATED STORIES

Share it