- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുജാഹിദുകള്‍ ഫാഷിസ്റ്റ് വക്താക്കളെ സ്വീകരിക്കുകയും അവരുടെ അജണ്ടകള്‍ക്ക് ന്യായീകരണം നടത്തുകയും ചെയ്യുന്നു: സമസ്ത
'രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വ നിയമം, കശ്മീര്‍ വിഷയം തുടങ്ങി ഫാഷിസ്റ്റ് അജണ്ടകളുടെ പ്രചാരകനായ അസ്ഗര്‍ അലി ഇമാം മഹ്ദി സലഫിയെ സമ്മേളനത്തിലെ പ്രധാന അതിഥിയായി കൊണ്ടുവന്നതും യാദൃശ്ചികമല്ല.'
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ സമ്മേളനം എട്ടിന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. സമസ്തയുടെയും പോഷക ഘടകങ്ങളുടേയും നേതാക്കളും പ്രവര്‍ത്തകരും ബഹുജനങ്ങളുമടക്കം പതിനായിരങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഒരു നൂറ്റാണ്ടിനോടടുക്കുന്ന സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപിച്ചു വരികയാണ്. ഇസ് ലാമിന്റെ തനത് രൂപം പ്രചരിപ്പിക്കുകയും അതിനെതിരായി വരുന്ന നീക്കങ്ങളെ നിയമ വിധേയമായും ഫലപ്രദമായും പ്രതിരോധിക്കുകയുമാണ് സമസ്തയുടെ മുഖ്യ ലക്ഷ്യം. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് സമാപിച്ച മുജാഹിദ് സമ്മേളനം, അവര്‍ മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായിരുന്നു. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളും ന്യൂനപക്ഷങ്ങളും ഫാഷിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. എന്നാല്‍ അതിന്റെ വാക്താക്കളെ ഔദ്യോഗികമായി സ്വീകരിക്കുകയും അവരുടെ അജണ്ടകള്‍ക്ക് ന്യായീകരണം നടത്തുകയുമാണ് മുജാഹിദ് സമ്മേളനത്തിലൂടെ ചെയ്തത്. രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വ നിയമം, കശ്മീര്‍ വിഷയം തുടങ്ങി ഫാഷിസ്റ്റ് അജണ്ടകളുടെ പ്രചാരകനായ അസ്ഗര്‍ അലി ഇമാം മഹ്ദി സലഫിയെ സമ്മേളനത്തിലെ പ്രധാന അതിഥിയായി കൊണ്ടുവന്നതും യാദൃശ്ചികമല്ല.
മുസ് ലിം ലോകം ആധികാരികമായി കണക്കാക്കുന്ന ഇമാം ബുഖാരി(റ)യുടെ ഹദീസ് പോലും നിഷേധിക്കുന്ന നില വരെ സമ്മേളനത്തിലുണ്ടായി. മുജാഹിദ് വിഭാഗത്തില്‍ നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന ഭിന്നിപ്പുകള്‍ക്കിടയില്‍ ഇടക്കാലത്ത് ഒന്നിച്ചവര്‍ ചേര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ അവര്‍ക്കിടയിലെ ആശയ വൈരുധ്യങ്ങള്‍ പ്രകടമായതും അവരെത്തിപ്പെട്ട ദയനീയാവസ്ഥയാണ് ബോധ്യപ്പെടുത്തുന്നത്.
ഇത്തരം സാഹചര്യത്തില്‍ സമസ്തയുടെ ആശയപ്രചാരണവും മതത്തിന്റെ പേരില്‍ വികലവീക്ഷണം പ്രചരിപ്പിക്കുന്നവരുടെ തനിനിറം വിശദീകരിക്കുന്നതായിരിക്കും സമ്മേളനം. മത വിശ്വാസികള്‍ക്കെതിരായ ലിബറല്‍ ആശയക്കാരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ പാഠ്യപദ്ധതികളിലും കലോത്സവങ്ങളിലും ഒളിച്ചു കടത്തുന്നതും ഇസ് ലാമോ ഫോബിയ പ്രചാരണങ്ങളും സമ്മേളനത്തില്‍ തുറന്ന് കാണിക്കും.
വൈകിട്ട് മൂന്ന് മണിക്ക് വരക്കല്‍ മഖാം സിയാറത്തോട് കൂടി പരിപാടികള്‍ ആരംഭിക്കും. 4.30 ന് കടപ്പുറം സമ്മേളന നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും. തുടര്‍ന്ന് പൊതുസമ്മേളനം
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി. കെ. മൂസക്കുട്ടി ഹസ്രത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ വി അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ സ്വാഗതം പറയും. സമസ്ത ജനറല്‍ സെക്രട്ടറി
പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും എം. ടി. അബ്ദുള്ള മുസ് ല്യാര്‍ മുഖ്യപ്രഭാഷണവും നടത്തും.
പി. പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു. എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം. കെ. മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, എം. കെ. കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍
കെ. ഉമര്‍ ഫൈസി മുക്കം, എം.സി മായിന്‍ ഹാജി പ്രസംഗിക്കും.
എം. പി. മുസ്തഫല്‍ ഫൈസി
അബ്ദുല്‍ ഹമീദ് ഫൈസി അമ്പല ക്കടവ്
അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ അശ്‌റഫി കക്കുപടി പ്രഭാഷണം നിര്‍വ്വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍:
1). സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലു ല്ലൈലി
(ചെയര്‍മാന്‍, സ്വാഗത സംഘം).
2). കെ ഉമര്‍ ഫൈസി മുക്കം (സെക്രട്ടറി, സമസ്ത കേരള ജം ഇ യ്യത്തുല്‍ ഉലമ )
3). എ. വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍
(ജനറല്‍ കണ്‍വീനര്‍, സ്വാഗത സംഘം)
3). എം. സി. മായിന്‍ ഹാജി (ട്രഷറര്‍, സ്വാഗത സംഘം )
5). കെ. മോയിന്‍കുട്ടി മാസ്റ്റര്‍ (ജനറല്‍ മാനേജര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് )
6). കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ (കോ ഓര്‍ഡിനേറ്റര്‍ )
7 നാസര്‍ ഫൈസി കൂടത്തായി
(കണ്‍വീനര്‍, പ്രചരണ സമിതി)
8 റഷീദ് ഫൈസി വെള്ളായിക്കോട്
(വര്‍. കണ്‍വീനര്‍ സ്വാഗത സംഘം )
9 ഒ.പി അഷ്‌റഫ് കുറ്റിക്കടവ്
(കണ്‍വീനര്‍, മീഡിയ).
RELATED STORIES
എസ്ഡിപിഐ ആറാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില്‍ കോഴിക്കോട്ട്
18 Nov 2024 11:37 AM GMTനയന്‍താരയ്ക്കെതിരെ നിയമ നടപടി; ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ രംഗങ്ങള്‍ 24...
18 Nov 2024 11:07 AM GMTനഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ ആത്മഹത്യ: അന്വേഷണത്തിന്...
18 Nov 2024 10:29 AM GMTമണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്‍ക്കെതിരെ...
18 Nov 2024 10:09 AM GMTനെയ്മറുടെ കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMTലീഗ് ജമാഅത്തെ ഇസ്ലാമി-എസ്ഡിപിഐ തടവറയില്‍: എം വി ഗോവിന്ദന്
18 Nov 2024 8:19 AM GMT