- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതേതരത്വമാണ് ഇന്ത്യന്‍ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന് യോഗി ആദിത്യനാഥ്
തുച്ഛമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന ആളുകള്‍ അതിന്റെ അനന്തരഫലം നേരിടേണ്ടിവരുമെന്നും യോഗി മുന്നറിയിപ്പ് നല്കി.

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന് അംഗീകാരം ലഭിക്കുന്നതിനുള്ള ഏറ്റവും വലിയ ഭീഷണിയാണ് മതേതരത്വം എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വന്തം ലാഭത്തിനായി ആളുകളില്‍ തെറ്റിദ്ധാരണ പരത്തുന്നവരേയും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരേയും വെറുതെ വിടില്ലെന്നും യോഗി മുന്നറിയിപ്പ് നല്കി.
നിസ്സാര സാമുദായിക തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തുച്ഛമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന ആളുകള്‍ അതിന്റെ അനന്തരഫലം നേരിടേണ്ടിവരുമെന്നും യോഗി മുന്നറിയിപ്പ് നല്കി.
അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തയ്യാറാക്കിയ ഇ-ബുക്കായ ഗ്ലോബല്‍ എന്‍സൈക്ലോപീഡിയ ഓഫ് രാമായണത്തിന്റെ ആദ്യ പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു യോഗി. അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന്റെ പശ്ചാതലത്തില്‍ രാമായണത്തിന്റെ ഗ്ലോബല്‍ എന്‍സൈക്ലോപീഡിയയുടെ പ്രകാശനം കൂടുതല്‍ സവിശേഷമാക്കിയെന്നും യോഗി പറഞ്ഞു.
രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും കഥകള്‍ മികച്ച ജീവിത പാഠങ്ങള്‍ നല്‍കുക മാത്രമല്ല, ഇന്ത്യന്‍ അതിര്‍ത്തികളുടെ വികാസത്തെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. അയോധ്യയില്‍ രാമന്റെ അസ്തിത്വം സംബന്ധിച്ച് ചില ആളുകള്‍ ഇപ്പോഴും സംശയം ഉന്നയിക്കുന്നുണ്ടെങ്കിലും ചരിത്രപരമായ വസ്തുതകള്‍ നിഷേധിക്കാനാവില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
കര്‍ണാടകയിലെ 70 ശതമാനം ജനങ്ങളും പിന്നാക്കക്കാരെന്ന് ജാതി സെന്‍സസ്;...
13 April 2025 2:03 AM GMTഐപിഎൽ; സൺറൈസേഴ്സ് റിട്ടേൺസ്; ക്ലാസ്സിക്ക് ജയം
12 April 2025 7:09 PM GMTഐഎസ്എൽ കിരീടം മോഹൻ ബഗാന്; എക്സ്ട്രാ ടൈമിൽ ബെംഗളൂരു വീണു
12 April 2025 6:17 PM GMTഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ജാവലിൻ ത്രോ താരം ഡിപി...
12 April 2025 4:34 PM GMTബിജെപി നേതാവ് പരാതി നല്കി; മധ്യപ്രദേശില്‍ മദ്റസ പൊളിച്ചു
12 April 2025 4:16 PM GMTഛത്തീസ്ഗഡില്‍ വഖ്ഫ് സ്വത്ത് പരിശോധന തുടങ്ങി; കേന്ദ്രസര്‍ക്കാര്‍ അയച്ച...
12 April 2025 4:03 PM GMT