- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിദ്ധീഖ് കാപ്പന്റെ വീട്ടില്‍ പരിശോധനക്കായി എത്തുമെന്ന് പോലിസ് അറിയിച്ചെന്ന് റൈഹാനത്ത് സിദ്ധീഖ്

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്റെ വീട്ടില്‍ പരിശോധനക്കായി എത്തുമെന്ന് പോലിസ് അറിയിച്ചതായി ഭാര്യ റൈഹാനത്ത് സിദ്ധീഖ്. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് റൈഹാന ഇക്കാര്യം വെളിപ്പെടുത്തിയത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
''വൈകീട്ട് ആറ് മണിയോടെ രണ്ടു പോലീസുകാര്‍ വീട്ടില്‍ വന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടില്‍ സിദ്ദിഖ് കാപ്പന്‍ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കില്‍ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പോലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞു. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യകതമായ ഉത്തരമില്ല.
ശേഷം കാപ്പന്റെ വക്കീല്‍ Adv Mohamed Dhanish KS വീട്ടില്‍ വന്ന പൊലീസുകാരെ വിളിച്ച് സംസാരിച്ചു. ഏത് ഉത്തരവിന്റെ പുറത്താണ് അസമയത്തെ പരിശോധനയെന്നും ജാമ്യവ്യവസ്ഥകള്‍ എല്ലാം പാലിച്ചാണ് കാപ്പന്‍ പോകുന്നതെന്നും വക്കീല്‍ പറഞ്ഞെങ്കിലും ഉത്തരങ്ങള്‍ക്ക് വ്യക്തതയില്ല.
ബഹു: സുപ്രീം കോടതിയും ബഹു: ലക്ക്‌നൗ ഹൈക്കോടതിയും കേസുകളില്‍ ജാമ്യമനുവദിക്കുകയും, ബഹു: സുപ്രീം കോടതി തന്നെ പിന്നീട് ജാമ്യവ്യവസ്ഥകള്‍ ലഘൂകരിക്കുകയും ചെയ്ത കേസുകളാണ് സിദ്ധീഖ് കാപ്പനുള്ളത്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന കേസുകളില്‍ കാപ്പനോ കാപ്പന്റെ വക്കീലോ മുടക്കമില്ലാതെ ഹാജരാകുന്നുമുണ്ട്. ഒരു നോട്ടീസ് കൊടുത്താലോ ഫോണ്‍ വിളിച്ചു പറഞ്ഞാലോ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ കാപ്പന് യാതൊരു മടിയുമില്ല താനും. എന്നിട്ടും എന്തിനാണ് ഇത്തരത്തില്‍ ഒരു പാതിരാ പരിശോധന എന്ന് മനസിലാകുന്നില്ല.
മനസ്സ് മരവിക്കുന്ന ഒരുപാട് രാത്രികളുടെ ഓര്‍മ്മകളുടെ ഭാരം വഹിച്ച് ഈ രാത്രി കൂടി കടന്നു പോകുമായിരിക്കും, ഇന്ഷാ അല്ലാഹ്...''
RELATED STORIES
ട്രംപിന്റെ തീരുവ യുദ്ധം: പെയിന്റടിച്ച ബോയിങ് വിമാനം തിരിച്ചയച്ച് ചൈന
21 April 2025 1:39 AM GMTഹമാസില്‍ പുതുതായി 30,000 യുവാക്കള്‍ ചേര്‍ന്നെന്ന് റിപോര്‍ട്ട്
21 April 2025 1:22 AM GMTവീണ്ടും തകര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്സ്; മുംബൈ ഇന്ത്യന്‍സ്...
20 April 2025 6:09 PM GMTഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പ്...
20 April 2025 6:00 PM GMTഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ അതിക്രമിച്ചു കയറി...
20 April 2025 5:57 PM GMTഎറണാകുളത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്
20 April 2025 5:52 PM GMT