- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടു; രൂപേഷിനെതിരായ യുഎപിഎ കേസ് പുനസ്ഥാപിക്കണമെന്ന ഹരജി സംസ്ഥാന സർക്കാർ പിൻവലിച്ചേക്കും
വളയം, കുറ്റ്യാടി പോലിസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്ന് കേസ്സുകളിൽ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
ന്യൂഡൽഹി: മാവോവാദി നേതാവ് രൂപേഷിനെതിരായ കേസുകളിലെ യുഎപിഎ വകുപ്പുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ പിൻവലിച്ചേക്കും. ഹരജി ഇനി പരിഗണിക്കുമ്പോൾ പിൻവലിക്കാനുള്ള തീരുമാനം ജസ്റ്റിസ് എംആർ ഷാ അധ്യക്ഷനായ ബെഞ്ചിനെ സംസ്ഥാന സർക്കാർ സ്റ്റാന്റിങ് കോൺസൽ അറിയിക്കും. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ഹരജി പിൻവലിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.
വളയം, കുറ്റ്യാടി പോലിസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്ന് കേസ്സുകളിൽ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഹരജി പരിഗണിച്ച ജസ്റ്റിസ് എം ആർ ഷാ, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് രൂപേഷിന് നോട്ടിസ് അയച്ചിരുന്നു. സെപ്തംബർ 19 നാണ് ഈ ഹരജി ഇനി സുപ്രിംകോടതി പരിഗണിക്കേണ്ടത്. അന്ന് ഹരജി പിൻവലിക്കാനുള്ള തീരുമാനം സ്റ്റാന്റിങ് കോൺസൽ ഹർഷദ് വി ഹമീദ് സുപ്രിംകോടതിയെ അറിയിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
യുഎപിഎ നിയമത്തെ കരിനിയമം എന്നാണ് സിപിഎം വിശേഷിപ്പിക്കുന്നത്. അങ്ങനെയുള്ള ഒരു നിയമം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സർക്കാർ തന്നെ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത് പാർട്ടി നയത്തിന് വിരുദ്ധമാണെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തത്തിലാണ് പാർട്ടിയുടെ കേന്ദ്ര നേതൃത്വം ഇടപെട്ടത് എന്നാണ് സൂചന.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013-ല്‍ കുറ്റ്യാടി പോലിസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014-ല്‍ വളയം പോലിസ് സ്റ്റേഷനില്‍ ഒരു കേസിലുമാണ് രൂപേഷിനെതിരെ യുഎപിഎ നിയമം ചുമത്തിയിരുന്നത്. എന്നാൽ യുഎപിഎ അതോറിറ്റിയിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി കൃത്യസമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നൽകിയ ഹരജിയിൽ ഹൈക്കോടതി സിംഗിൾ, ഡിവിഷൻ ബെഞ്ചുകൾ അനുകൂല ഉത്തരവുകൾ പുറപ്പടിവിക്കുകയായിരുന്നു.
കേസില്‍ യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ വ്യക്തമാക്കി അന്വേഷണ സംഘം നല്‍കുന്ന റിപോര്‍ട്ടില്‍ അതോറിറ്റി ഒരാഴ്ചക്കകം തീരുമാനമെടുക്കണമെന്നാണ് 2008 - ലെ ചട്ടത്തിലെ വ്യവസ്ഥ. ഇതിന്മേല്‍ സര്‍ക്കാരും ഒരാഴ്ചക്കകം അനുകൂല തീരുമാനമെടുക്കേണ്ടതുണ്ട്. പക്ഷേ രൂപേഷിന്റെ കേസില്‍ ഇത് ആറ് മാസം വരെ സമയം എടുത്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിധി.
അതേസമയം യുഎപിഎ ചുമത്തുന്നതിന് അനുമതി നൽകുന്ന 2008 - ലെ ചട്ടത്തിലെ 3, 4 വകുപ്പുകൾ പ്രകാരം അനുമതി എന്നത് നിർദേശക സ്വഭാവമുള്ളത് മാത്രമാണ്. അല്ലാതെ നിർബന്ധിത സ്വഭാവം ഉള്ളതല്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഫയൽ ചെയ്ത ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. യുഎപിഎ അതോറിറ്റി പുനസംഘടിപ്പിച്ച സമയമായതിനാലാണ് അനുമതി കൃത്യസമയത്ത് നൽകാൻ കഴിയാത്തത്. ഇത് ഭരണപരമായ കാരണങ്ങളാൽ ആണ്. അല്ലാതെ രൂപേഷിനെതിരായ കേസിലെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല യുഎപിഎ നിയമം ഹൈക്കോടതി റദ്ദാക്കിയതെന്നും സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ വിശദീകരിച്ചിരുന്നു.
RELATED STORIES
വൈദ്യുതി ബില്ലില്‍ ക്യുആര്‍ കോഡ് ഉള്‍പ്പെടുത്താന്‍ കെഎസ്ഇബി
29 Nov 2024 2:32 AM GMTകുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി;...
29 Nov 2024 2:24 AM GMTസംസ്ഥാനങ്ങളില്‍ പ്രത്യേക തീവ്രവാദ വിരുദ്ധ സേന വേണമെന്ന്...
29 Nov 2024 2:06 AM GMT'ചോദ്യപേപ്പര്‍ ചോരല് നിത്യസംഭവം' കാംപസില്‍ പശുത്തൊഴുത്ത്...
29 Nov 2024 1:42 AM GMTകുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്താന്‍...
29 Nov 2024 12:50 AM GMTകേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി; ഒരു ഗോളിന് ഗോവയ്ക്ക്...
28 Nov 2024 6:13 PM GMT