- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്‌ന സുരേഷ്;മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞത് കള്ളമെന്ന് സ്വപ്‌ന സുരേഷ്
2016 മുതല്‍ 2020 വരെയുള്ള ക്ലിഫ് ഹൗസിലെ,സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കണം.കോണ്‍സല്‍ ജനറലിന്റെ കൂടെ രഹസ്യമീറ്റിംങിനായി രാത്രി ഏഴിനു ശേഷം മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ താന്‍ പോയിട്ടുണ്ട്.ഇതു കൂടാതെ താന്‍ ഒറ്റയ്ക്കും പോയിട്ടുണ്ട്.ഇതൊക്കെ താന്‍ പറയുന്നത് കള്ളമാണെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ മുഖ്യമന്ത്രി പുറത്തു വിടണമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സ്വപ്‌ന സുരേഷ്.മുഖ്യമന്ത്രി നിയസസഭയില്‍ കള്ളം പറഞ്ഞെന്ന് സ്വപ്‌ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഷാജ് കിരണ്‍ ഇടനിലക്കാരനല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഷാജ് കിരണ്‍ ഇടനിലക്കാനായി തന്നെ സമീപിച്ചില്ലായിരുന്നുവെങ്കില്‍ പിന്നെന്തിനാണ് എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു.എന്തായിരുന്നു ഇതിനു പിന്നലെ താല്‍പര്യമെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു.
താന്‍ 164 പ്രകാരം മൊഴി കൊടുത്തതിനു ശേഷം രണ്ടും കാര്യം വെളിയില്‍ പറഞ്ഞതിനെ തുടര്‍ന്ന് തന്റെ പേരില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസില്‍ കെ ടി ജലീല്‍ പരാതി നല്‍കി പോലിസ് കേസെടുത്തു.എന്തുകൊണ്ട് ഷാജ് കിരണിനെതിരെ നടപടിയെടുത്തില്ല.തന്നെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.കോണ്‍സല്‍ ജനറലിന്റെ കൂടി ചില പ്രോഗ്രാമുകളില്‍ കണ്ടിട്ടുണ്ട് എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്..2016 മുതല്‍ 2020 വരെയുള്ള ക്ലിഫ് ഹൗസിലെ,സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കണമെന്നും തന്നെ അറിയില്ലെന്ന പൊതുജനങ്ങളെ മനസിലാക്കിക്കൊടുക്കുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.കോണ്‍സല്‍ ജനറലിന്റെ കൂടെ രഹസ്യമീറ്റിംങിനായി രാത്രി ഏഴിനു ശേഷം മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ താന്‍ പോയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
ഇതു കൂടാതെ താന്‍ ഒറ്റയ്ക്കും പോയിട്ടുണ്ട്.ഇതൊക്കെ താന്‍ പറയുന്നത് കള്ളമാണെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ മുഖ്യമന്ത്രി പുറത്തു വിടണമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.തെളിവ് എവിടെയെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്.എല്ലാത്തിനും എല്ലാവരുടെയും പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും ഒരു സുരക്ഷാ പരിശോധനയും തടസവുമില്ലാതെ താന്‍ കയറിപ്പോകുന്നത്.മറ്റൊരു രാജ്യത്തിന്റെ കോണ്‍സല്‍ ജറലിന് എംഇഎ ക്ലിയറന്‍സില്ലാതെ മുഖ്യമന്ത്രിയെ കാണാന്‍ സാധിക്കില്ല.ചട്ടവിരുദ്ധമായി കൂടിക്കാഴ്ച നടത്തി. റീ റൂട്ട് ചെയ്താണ് ഇതിനായി താന്‍ എത്തിച്ചത് ഇതിന്റെയൊക്കെ വീഡിയോ തന്റെ പക്കല്‍ ഉണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് പറയുന്നതു പോലെ പല പല പച്ചക്കള്ളങ്ങള്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.മുഖ്യമന്ത്രി പറഞ്ഞു ബാഗെടുക്കാന്‍ മറന്നു പോയിട്ടില്ലെന്ന് ഇതിനു പിന്നാലെ തന്നെ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ശിവശങ്കറിന്റെ മൊഴി വെളിയില്‍ വന്നല്ലോയെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു.ആര്‍ക്കൊ കൊടുക്കാനുള്ള മെമന്റോ എന്തിനായിരുന്നു ഡിപ്ലോമാറ്റിക് ചാനല്‍ വഴി കൊണ്ടുപോയതെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു.ബാഗില്‍ കറന്‍സിയായിരുന്നവെന്ന് പറഞ്ഞതില്‍ നിന്നും താന്‍ പിന്നോട്ടു പോയിട്ടില്ല.മറ്റുള്ളവരെപ്പോലെ മാറ്റി മാറ്റിപറയുന്നില്ലെന്നും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.ഈ വിവരം അന്വേഷണ ഏജന്‍സിക്കു മുന്നില്‍ പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
വീണാ വിജയനായിരുന്നു സ്പ്രിംക് ളറിന്റെ ബുദ്ധി കേന്ദ്രമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു..പി ഡബ്ല്യു സിയില്‍ വീണാ വിജയന്റെ ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.ഷാര്‍ജ ഷെയ്ഖിനോ ഭരണാധികാരിക്കോ കൈക്കൂലി നല്‍കിയെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും പറയാത്തത് പറയരുതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്ക്കാന് സംഘ്പരിവാര് നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന് നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്മാരുടെ ലൈസന്സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്ഥികള് മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT