Big stories

യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ സിറിയന്‍ അല്‍ഖാഇദ നേതാവ് കൊല്ലപ്പെട്ടു

അല്‍ഖാഇദ, ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ് (ദൗലത്തുല്‍ ഇസ്്‌ലമി ഫില്‍ ഇറാഖ് വ ലവന്ത്), ഇവരുമായി സഖ്യത്തിലുള്ള ഇതര ഗ്രൂപ്പുകള്‍, വിദേശ ജിഹാദി സൈന്യങ്ങള്‍, സായുധ സംഘങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ബൃഹത്തായ സേനയാണ് സിറയയിലെ അസദ് സര്‍ക്കാറിനെതിരേ യുദ്ധമുഖത്തുള്ളത്

യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ സിറിയന്‍ അല്‍ഖാഇദ നേതാവ് കൊല്ലപ്പെട്ടു
X

ഡമസ്‌ക്കസ്: സിറിയയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മുതിര്‍ന്ന അല്‍ഖാഇദ നേതാവ് അബ്ദുള്‍ ഹമീദ് അല്‍ മതറിനെ യുഎസ് സൈന്യം വധിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് അറിയിച്ചു. 'ഈ അല്‍ഖാഇദയുടെ മുതിര്‍ന്ന നേതാക്കളെ വകവരുത്തുന്നതിലൂടെ അമേരിക്കന്‍ പൗരന്മാരെയും സഖ്യ രാജ്യങ്ങളുടെയും നിരപരാധികളായ സിവിലിയന്മാരുടെയും സമാധാനത്തിന് ഗുണകരമാകുമെന്ന് യുഎസ് പ്രസ്താവനയില്‍ പറയുന്നു. ആഗോളതലത്തില്‍ ആക്രമണങ്ങള്‍ നടത്താനുള്ള തീവ്രവാദ സംഘടനകളുടെ ശേഷിയെ ്ല്‍ഖാഇദ നേതാവിന്റെ കൊലയിലൂടെ തടയിടാനാകുമെന്നും യുഎസ് ആര്‍മി മേജര്‍ ജോണ്‍ റിഗ്‌സ്ബി വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തില്‍ മറ്റ് ആളപായമൊന്നും ഉണ്ടായിട്ടില്ല.

എംക്യു-9 ഡ്രോണ്‍ വിമാനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ സിറിയയിലെ യുഎസ് പോസ്റ്റ് ആക്രമിക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ആക്രമണം. 'അല്‍ഖാഇദ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നത് തുടരുകയാണ്. പുനര്‍ ശാക്തീകരണത്തിനും ഇതരരാജ്യങ്ങളുലെ സംഘടനകളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കാനും ആസൂത്രണം ചെയ്യന്നതിനും അല്‍ഖഇദ സിറിയയെ ഒരു സുരക്ഷിത താവളമായി ഉപയോഗിക്കുകയണെന്നും 'റിഗ്‌സ്ബി ആരോപിച്ചു.തങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിനുള്ള പ്രതികാരമായാണ് അല്‍ഖാഇദ കേന്ദ്രങ്ങളില്‍ യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയതെങ്കിലും ഇക്കാര്യം അവര്‍ വെളിപ്പെടുത്തിയിട്ടില്ല. സിറിയയിലെ ഏത് പ്രദേശത്താണ് ആക്രമണം നടത്തിയതെന്നും യുഎസ് വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബറില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ സിറിയയിലെ മറ്റൊരു മുതിര്‍ന്ന അല്‍ഖാഇ്ദ നേതാവ് സലിം അബുഅഹ്മദിനെയും യുഎസ് വധിച്ചിരുന്നു. അന്ന് ഇദ്‌ലിബ് ഗവര്‍ണറേറ്റിന് സമീപമാണ് വ്യോമാക്രമണം നടത്തിയത്.

ഇദ്‌ലിബിന്റെയും അയല്‍പ്രദേശമായ അലപ്പോയുടെയും വലിയ ഭാഗങ്ങള്‍ സിറിയന്‍ സായുധ പ്രതിപക്ഷത്തിന്റെ അധീനതയിലാണിപ്പോള്‍. ഹയാത്ത് തഹ്‌റിര്‍ അല്‍ ശാം എന്ന് ഇപ്പോള്‍ വിളിക്കപ്പെടുന്ന അല്‍ ഖാഇദ ഉള്‍പ്പെടെയുള്ള സായുധ ഗ്രൂപ്പുകളുടെ ആധീനതയിലാണ് ഈപ്രദേശങ്ങള്‍.

അല്‍ഖാഇദ, ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ് (ദൗലത്തുല്‍ ഇസ്ലാമി ഫില്‍ ഇറാഖ് വ ലവന്ത്), ഇവരുമായി സഖ്യത്തിലുള്ള ഇതര ഗ്രൂപ്പുകള്‍, വിദേശ ജിഹാദി സൈന്യങ്ങള്‍, സായുധ സംഘങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ബൃഹത്തായ സേനയാണ് സിറയയിലെ ബഷാറുല്‍ അസദ് സര്‍ക്കാറിനെതിരേ യുദ്ധമുഖത്തുള്ളത്. 2011ല്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടാണ് അസദ് സര്‍ക്കാര്‍ സിറിയയില്‍ യുദ്ധമുഖം തുറന്നത്. ഏകദേശം അരലക്ഷത്തോളം ആളുകള്‍ക്ക് ഇതിനിടയില്‍ ജീവഹാനി സംഭവിച്ചു. ദശലക്ഷങ്ങള്‍ അഭയാര്‍ഥികളുമായി.

Next Story

RELATED STORIES

Share it