- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉംറ തീര്‍ഥാടനം നാലിന് പുനരാരംഭിക്കും: കര്‍ശന നിര്‍ദേശങ്ങളുമായി സൗദി
ആദ്യഘട്ടത്തില്‍ രാജ്യത്തിന് അകത്തുള്ളവര്‍ക്ക് മാത്രമാണ് അനുമതി.
ജിദ്ദ: ഉംറ തീര്‍ഥാടനം നാലിന് പുനരാംരംഭിക്കും. അതിനു മുന്നോടിയായി സൗദി അധികൃതര്‍ കര്‍ശന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ച ഉംറ തീര്‍ഥാടനം ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒക്ടോബര്‍ നാല് മുതല്‍ പുനരാരംഭിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ തീര്‍ഥാടനം പൂര്‍ണ്ണതോതിലാകും. ആദ്യഘട്ടത്തില്‍ രാജ്യത്തിന് അകത്തുള്ളവര്‍ക്ക് മാത്രമാണ് അനുമതി. ഇതില്‍ തന്നെ രണ്ട് ഉംറകള്‍ക്കിടയില്‍ 14 ദിവസത്തെ ഇടവേള നിര്‍ബന്ധമാണ്.
ഉംറ തീര്‍ഥാടകര്‍ കൊവിഡ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നാണ് സൗദി ഹജ്ജ് ഉംറ കാര്യാലയം അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ് കാരണമായി സ്വീകരിച്ചിരിക്കുന്ന ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായി എല്ലാവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അവസരമുണ്ടാകുമെന്ന് മന്ത്രാലയത്തിന്റെ ചീഫ് പ്ലാനിംഗ് ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ ഡോ.അല്‍ മദ്ദാഹ് അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.
ഇതുവരെ ഉംറ നിര്‍വഹിക്കുന്നതിനായി 35000 അപേക്ഷകള്‍ ലഭിച്ചു. ആദ്യഘട്ടത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ഓരോ തീര്‍ഥാടകനും മൂന്ന് മണിക്കൂര്‍ വീതം സമയം അനുദിക്കും. സൂര്യാസ്തമയത്തിനും അസര്‍ നമസ്‌ക്കാരത്തിനും ഇടയ്ക്കുള്ള സമയത്ത് ഉംറയ്ക്ക് അനുമതിയുണ്ടായിരിക്കില്ല. ആ സമയം ശുചീകരണത്തിനും അണുനശീകരണത്തിനും ഉപയോഗപ്പെടുത്തും. ദിവസവും ആറ് പ്രാവശ്യമായിട്ടാണ് ഉംറയ്ക്ക് അനുമതി. ഉംറയ്ക്ക് ഓരോ സംഘം എത്തുന്നതിന് മുമ്പായും അണുനശീകരണം നടത്തുമെന്നും ഡോ.അല്‍ മദ്ദാഹ് അറിയിച്ചു.
ഓരോ തവണയും സംഘത്തിനൊപ്പം സൂപ്പര്‍വൈസറും ഉണ്ടാകും. സാമൂഹിക അകലം അടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ഇവര്‍ പിന്തുടരുന്നുണ്ടെന്നും അനുവദിച്ച സമയത്തിനുള്ളില്‍ തന്നെ ഉംറ നിര്‍വഹിച്ച് മടങ്ങുന്നുവെന്നും ഉറപ്പാക്കാനാണിത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തിയാല്‍ അവര്‍ക്കായി പ്രത്യേക ഐസലേഷന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
RELATED STORIES
താനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMTനെയ്മറും എന്‍ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMTഫലസ്തീനികള്‍ സ്വാതന്ത്ര്യ സമരസേനാനികളെന്ന് പത്രം; നടപടിക്കൊരുങ്ങി...
2 Nov 2024 8:07 AM GMTബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMT