Big stories

യുപി പോലിസ് സത്യവാങ്മൂലം അസംബന്ധം; സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം: പോപുലര്‍ ഫ്രണ്ട്

യുപി പോലിസ് സത്യവാങ്മൂലം അസംബന്ധം; സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം: പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്ത് യുപി പോലിസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ അവകാശവാദങ്ങള്‍ തള്ളിക്കളയുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്. ഉത്തര്‍പ്രദേശ് പോലിസിന്റെ അവകാശവാദങ്ങള്‍ അസംബന്ധവും കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

'ഉത്തര്‍പ്രദേശ് പോലിസ് എന്താണെന്ന് അവര്‍ തന്നെ തുറന്നുകാട്ടുന്നു. ഹത്രാസ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും എതിരെയുള്ള ജനരോഷം വഴിതിരിച്ചുവിടാന്‍ യുപി എസ്ടിഎഫ് നിരപരാധികളായ വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനെയും ബലിയാടുകളാക്കി ഉപയോഗിച്ചത് എങ്ങനെയെന്ന് ലോകം മുഴുവന്‍ ഇപ്പോള്‍ തിരിച്ചറിയുകയാണ്.' അനീസ് അഹമ്മദ് പറഞ്ഞു.

നിയമപരമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന സംഘടനയായ പോപുലര്‍ ഫ്രണ്ടുമായി സഹകരിക്കുന്നത് കുറ്റമല്ല. നിരപരാധികള്‍ക്ക് നീതി ലഭിക്കാതിരിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായി യുപി പോലിസ് പോപുലര്‍ ഫ്രണ്ടിനെ തീവ്രവാദ ബന്ധമുള്ള സംഘടനയായി ചിത്രീകരിക്കുകയാണ്. ഈ കേസ് അടിസ്ഥാനരഹിതവും തങ്ങളുടെ അവകാശവാദങ്ങള്‍ക്ക് തെളിവ് നല്‍കുന്നതില്‍ യുപി പോലിസ് എത്രമാത്രം നിരാശരാണെന്നും ഇതില്‍ നിന്നും വ്യക്തമാണ്.

കെട്ടിച്ചമച്ച ഈ കേസില്‍ നിരപരാധികളായവര്‍ ഇതിനകം രണ്ട് വര്‍ഷം ജയില്‍വാസം പൂര്‍ത്തിയാക്കിയത് യുപി പോലിസിന്റെ കഥയില്‍ ഒരു കണിക പോലും സത്യമുള്ളത് കൊണ്ടല്ല, മറിച്ച് അവര്‍ക്കെതിരെ ക്രൂരമായ കുറ്റങ്ങള്‍ ചുമത്തിയ കാരണത്താലാണ്.

യുപി പോലിസിന്റെ നുണകള്‍ സുപ്രിം കോടതിക്ക് ബോധ്യപ്പെടുമെന്നും സിദ്ധീഖ് കാപ്പനെയും മറ്റ് നിരപരാധികളെയും ഹത്രാസ് കേസില്‍ കള്ളക്കേസില്‍ കുടുക്കി അന്യായമായി തടവിലാക്കിയത് അവസാനിപ്പിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് പ്രതീക്ഷിക്കുന്നതായും അനീസ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it