- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാമനവമി നാളിലുണ്ടായ അക്രമം ആശങ്കാജനകം: ആസൂത്രണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണം-എസ് ഡിപിഐ
ന്യൂഡല്‍ഹി: രാമനവമി ദിനത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങള്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതും അപലപനീയവുമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. മതപരമായ ഇത്തരം അക്രമങ്ങള്‍ ജനാധിപത്യത്തിന് ഗുണകരമല്ല. അത് ലോകമെമ്പാടും രാജ്യത്തിന് ചീത്തപ്പേര് സൃഷ്ടിക്കുകയാണ്. നവമി ദിനത്തില്‍ രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും നടക്കുന്ന അക്രമങ്ങള്‍ ഇന്ത്യയെ ആഗോളതലത്തില്‍ തന്നെ കളങ്കപ്പെടുത്തിയിരിക്കുന്നു. ഉല്‍സവങ്ങളും ആഘോഷങ്ങളും സാമുദായിക സൗഹാര്‍ദത്തിനുള്ള അവസരങ്ങളാവേണ്ടതിനു പകരം വിദ്വേഷം പരത്തുന്നതിനും അക്രമത്തിനുമുള്ള അവസരമായി മാറുന്നത് അപകടകരമാണ്.
നവമി ആഘോഷങ്ങളുടെ മറവില്‍ സംഘപരിവാര്‍ ചില മദ്‌റസകളും മഖ്ബറകളും ലൈബ്രറികളും നശിപ്പിക്കുകയും ചില പള്ളികള്‍ മറയ്ക്കുകയും ചെയ്തിരിക്കുന്നു. രാജ്യത്തെ വിവിധയിടങ്ങളില്‍ നടന്ന സമാനമായ അക്രമങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് മുഹമ്മദ് ഷെഫി ആവശ്യപ്പെട്ടു. ഇത്തരം അക്രമങ്ങളിലും നശീകരണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ ഈ സാമൂഹിക വിരുദ്ധര്‍ക്ക് ആരാണ് അധികാരം നല്‍കുന്നത് എന്നത് അങ്ങേയറ്റം ലജ്ജാകരവും അടിയന്തര അന്വേഷണ വിഷയവുമാണ്. ലോകമെമ്പാടും രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുന്ന ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ഏകകണ്ഠമായി ശബ്ദമുയര്‍ത്തണമെന്നും മുഹമ്മദ് ഷെഫി ആവശ്യപ്പെട്ടു.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT