- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാടകീയതക്കൊടുവില്‍ പി ചിദംബരം അറസ്റ്റില്‍
മതില്‍ ചാടിക്കടന്ന് അകത്തെത്തിയ സിബിഐ സംഘം വളരെ നാടകീയമായാണ് ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മാക്‌സ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം അറസ്റ്റില്‍. മതില്‍ ചാടിക്കടന്ന് അകത്തെത്തിയ സിബിഐ സംഘം വളരെ നാടകീയമായാണ് ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എഐസിസി ആസ്ഥാനത്തെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ചിദംബരം വസതിയിലെത്തിയിരുന്നു. സിബിഐ സംഘമെത്തും മുമ്പേ ചിദംബരം എഐസിസി ആസ്ഥാനത്ത് നിന്ന് മടങ്ങിയിരുന്നു. സിബിഐ സംഘത്തെ എഐസിസി ആസ്ഥാനത്ത് കയറുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു.
ഐഎന്‍സ് മാക്‌സ് കേസില്‍ ഒളിവിലാണെന്ന ആരോപണം തള്ളി മുന്‍കേന്ദ്രമന്ത്രി പി ചിദംബരം എഐസിസി ആസ്ഥാനത്തെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി നാടകീയ സംഭവങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. കപില്‍ സിബല്‍ ഇരുന്ന വേദിയിലേക്ക് എത്തിയ ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ നേരത്തേ തയാറാക്കിയ പ്രസ്താവന വായിക്കുകയായിരുന്നു.
തനിക്കെതിരെ സിബിഐ കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ചിദംബരം താന്‍ ഒളിവിലായിരുന്നില്ല നിയമപരിരക്ഷയിലായിരുന്നെന്നും ചിദംബരം പറഞ്ഞു. കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നത്, ശരിയായ കൈകളിലല്ലെങ്കിലും നിയമത്തെ മാനിക്കുന്നതായും ജീവനേക്കാള്‍ പ്രിയപ്പെട്ടതാണ് സ്വാതന്ത്ര്യമെന്നും പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്ത്.തടയാന്‍ ശ്രമിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക വലിച്ചിഴച്ച് പിടിച്ചു മാറ്റിയാണ് സിബിഐ സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്ത്. നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.
സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടു പോയ പി ചിദംബരത്തെ അവിടെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. നാളെ കോടതിയില്‍ ഹാജരാക്കും. ഹാജരാക്കുന്ന കോടതിയില്‍ തന്നെ ജാമ്യാപേക്ഷയും സമര്‍പ്പിക്കും.
RELATED STORIES
മുല്ലപ്പെരിയാര്‍ അണക്കെട്ട്: ദേശീയ സുരക്ഷാ കമ്മിറ്റി രൂപീകരിക്കണമെന്ന...
8 Jan 2025 11:53 AM GMTഅസം ഖനിയിലെ അപകടം: എട്ട് പേരെ രക്ഷപ്പെടുത്താന്‍ ഊര്‍ജിതശ്രമം
8 Jan 2025 11:30 AM GMTഹണി റോസ് തുടങ്ങിവെച്ചത് ധീരമായ പോരാട്ടം: ഫെഫ്ക
8 Jan 2025 11:09 AM GMTസ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ; 'ജീവന് രക്ഷാ യോജന' പദ്ധതി...
8 Jan 2025 10:48 AM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം; കലാകിരീടം ചൂടി തൃശൂര്‍
8 Jan 2025 10:45 AM GMT2026 ലോകകപ്പ് അവസാനത്തേത്; മെസിക്കും സുവാരസിനും ഒപ്പം...
8 Jan 2025 10:30 AM GMT