Career

ബാക്ക് ടു കരിയര്‍; വനിതകള്‍ക്കായുള്ള തൊഴില്‍ മേള ചൊവ്വാഴ്ച

ഫുള്‍ ടൈം, പാര്‍ട്ട് ടൈം, വര്‍ക്ക് ഫ്രം ഹോം,വര്‍ക്ക് നിയര്‍ ഹോം,ഗിഗ് എന്നിങ്ങനെ ഓരോരുത്തര്‍ക്കും അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ മേള സൗകര്യമൊരുക്കും.

ബാക്ക് ടു കരിയര്‍; വനിതകള്‍ക്കായുള്ള തൊഴില്‍ മേള ചൊവ്വാഴ്ച
X

തിരുവനന്തപുരം: വനിതാ പ്രഫഷണലുകള്‍ക്ക് നഷ്ടപ്പെട്ട തൊഴില്‍ജീവിതം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കണോമി മിഷന്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള ചൊവ്വാഴ്ച നടക്കും. പൂജപ്പുര എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ സംഘടിപ്പിക്കുന്ന മേള ജില്ലാ കലക്ടര്‍ നവ്‌ജ്യോത് ഖോസ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുതല്‍ ആറ് വരെയാണ് മേള.

കേരളത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് കേരള നോളജ് ഇക്കണോമിയുടെ പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലാതല തൊഴില്‍ മേള സംഘടിപ്പിച്ചു വരികയാണ്. തിരുവനന്തപുരം ജില്ലയില്‍ ഡിസംബര്‍ 18 നായിരുന്നു തൊഴില്‍ മേള. രണ്ടാം ഘട്ടമായാണ് കരിയറില്‍ ബ്രേക്ക് സംഭവിച്ച വനിതകളെ പ്രഫഷണല്‍ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവാരാനുദ്ദേശിച്ചു വനിതകള്‍ക്ക് മാത്രമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. ഫുള്‍ ടൈം, പാര്‍ട്ട് ടൈം, വര്‍ക്ക് ഫ്രം ഹോം,വര്‍ക്ക് നിയര്‍ ഹോം,ഗിഗ് എന്നിങ്ങനെ ഓരോരുത്തര്‍ക്കും അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ മേള സൗകര്യമൊരുക്കും.

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിന്ദു വിസി അദ്ധ്യക്ഷത വഹിക്കും. ഏപിജെ അബ്ദുല്‍ കലാം ടെക്‌നോളജി യുനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ രാജശ്രീ എംഎസ്, കേരള നോളജ് ഇക്കണോമി മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.മധുസൂദനന്‍ സി, എല്‍.ബി.എസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ എം അബദുല്‍ റഹ്മാന്‍, കെഡിസ്‌ക് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സജിത പിപി തുടങ്ങിയവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it