Career

ഐഇഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം; 15 ഒഴിവുകള്‍

ഐഇഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം; 15 ഒഴിവുകള്‍
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് പരീക്ഷ 2020 ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസില്‍ (ഐഇഎസ്) 15 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 8 മുതല്‍ 14 വരെ അപേക്ഷ പിന്‍വലിക്കാനും അവസരമുണ്ട്.

യോഗ്യത: ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് ബിരുദാനന്തര ബിരുദം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രായം: 21, 30 വയസ്, 2020 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. (1990 ഓഗസ്റ്റ് രണ്ടിനു മുന്‍പും 1999 ആഗസ്ത് ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്). പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.

പരീക്ഷ: രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 16 മുതല്‍ എഴുത്തു പരീക്ഷ നടത്തും. കേരളത്തില്‍ തിരുവനന്തപുരമാണു പരീക്ഷാ കേന്ദ്രം. ചെന്നൈയും ബെംഗളൂരുവുമാണു കേരളത്തിനു തൊട്ടടുത്ത കേന്ദ്രങ്ങള്‍.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഒന്നാമത്തെ ഘട്ടം എഴുത്തുപരീക്ഷയാണ്. വിവിധ വിഷയങ്ങളിലായി 1000 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയായിരിക്കും. രണ്ടാംഘട്ടം ഇന്റര്‍വ്യൂവാണ്. 200 ആണ് പരമാവധി മാര്‍ക്ക്. വിശദമായ പരീക്ഷാ സിലബസ് വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷാഫീസ്: 200 രൂപ. എസ്ബിഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും വിസാ/ മാസ്റ്റര്‍/ റുപേ/ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് മുഖേനയും ഫീസടയ്ക്കാവുന്നതാണ്. ഏതെങ്കിലും എസ്ബിഐ ശാഖയില്‍ നേരിട്ടും ഫീസ് അടയ്ക്കാം. സ്ത്രീകള്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. ആഗസസ്ത് 31 വരെ നേരിട്ടു പണമായും സെപ്തംബര്‍ ഒന്നു വരെ ഓണ്‍ലൈനായും ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in,www.upsc.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.




Next Story

RELATED STORIES

Share it