Education

ബോര്‍ഡര്‍ ലൈന്‍ ഇന്റലിജന്‍സ് വിഭാഗത്തിനും ഭിന്നശേഷി പരീക്ഷാ ആനുകൂല്യത്തിന് അര്‍ഹത

ബോര്‍ഡര്‍ ലൈന്‍ ഇന്റലിജന്‍സ് വിഭാഗത്തിനും ഭിന്നശേഷി പരീക്ഷാ ആനുകൂല്യത്തിന് അര്‍ഹത
X

തിരുവനന്തപുരം: 2016 ലെ ഭിന്നശേഷി അവകാശ നിയമം 17 (1) വകുപ്പ് പ്രകാരമുള്ള പരീക്ഷാ ആനുകൂല്യങ്ങള്‍ക്ക് ബോര്‍ഡര്‍ ലൈന്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കും അര്‍ഹതയുണ്ടെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി. ഇതുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഉത്തരവ്.

ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് 'Bench Mark Disabiltiy' ആവശ്യമില്ല എന്നും ഭിന്നശേഷി എന്നതാണ് പ്രധാനമായും പരിഗണിക്കേണ്ടത് എന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ തീരുമാനം.

Next Story

RELATED STORIES

Share it