Job

ബിഎസ്എഫില്‍ 2,788 കോണ്‍സ്റ്റബിള്‍; വനിതകള്‍ക്കും അവസരം

ബിഎസ്എഫില്‍ 2,788 കോണ്‍സ്റ്റബിള്‍; വനിതകള്‍ക്കും അവസരം
X

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്മാന്‍) തസ്തികയിലേക്കുള്ള 2021- 2022 വര്‍ഷത്തെ തിരഞ്ഞെടുപ്പ് വിജ്ഞാപനമായി. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും സേനയില്‍ അവസരമുണ്ട്. വിവിധ ട്രേഡുകളിലായി 2,788 ഒഴിവുകളുകളാണുള്ളത്. പുരുഷന്‍ 2,651, വനിത 137. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. താല്‍ക്കാലിക നിയമനമാണെങ്കിലും സ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്.

2022 ഫെബ്രുവരി 28 വരെ അപേക്ഷിക്കാന്‍ അവസരമുണ്ടാവും. 21,700 മുതല്‍ 69,000 രൂപ വരെയാണ് ശമ്പള സ്‌കെയില്‍. അപേക്ഷാ ഫീസ് 100 രൂപയാണ്. എസ്‌സി, എസ്ടി, വനിത, എക്‌സ് സര്‍വീസ് മെന്‍ എന്നിവര്‍ക്ക് ഫീസ് സൗജന്യമാണ്. എഴുത്തുപരീക്ഷ, ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റ് ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ട്രേഡ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ട്രേഡേഴ്‌സ്മാന്‍ (കോണ്‍സ്റ്റബിള്‍) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ്. പോസ്റ്റ് കാന്‍ഡിഡേറ്റിനായി കണ്‍സള്‍ട്ടേഷന്‍ ലഭിക്കുന്നതിന് മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും യോഗ്യതയുണ്ട്.

ഒഴിവുകള്‍: കോബ്ലര്‍ 88, ടെയ്‌ലര്‍ 47, കുക്ക് 897, വാട്ടര്‍ കാരിയര്‍ 510, വാഷര്‍മാന്‍ 338, ബാര്‍ബര്‍ 123, സ്വീപ്പര്‍ 617, കാര്‍പ്പെന്റര്‍ 13, പെയിന്റര്‍ മൂന്ന്, ഇലക്ട്രീഷ്യന്‍ നാല്, ഡ്രോട്ട്‌സ്മാന്‍ ഒന്ന്, വെയ്റ്റര്‍ ആറ്, മാലി നാല്.

വനിത: കോബ്ലര്‍ മൂന്ന്, ടെയ്‌ലര്‍ രണ്ട്, കുക്ക് 47, വാട്ടര്‍ കാരിയര്‍ 27, വാഷര്‍മാന്‍ 18, ബാര്‍ബര്‍ ഏഴ്, സ്വീപ്പര്‍ 33.

വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷന്‍, ബന്ധപ്പെട്ട ട്രേഡില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ബന്ധപ്പെട്ട ട്രേഡില്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ ദ്വിവത്സര ഡിപ്ലോമ.

പ്രായം: 2021 ആഗസ്ത് ഒന്നിന് 18- 23 വയസ്. എസ്‌സി, എസ്ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

ശാരീരിക യോഗ്യത:

പുരുഷന്‍: ഉയരം 167.5 സെമീ, നെഞ്ചളവ് 78 81 സെമീ. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് 162.5 സെമീ ഉയരവും 7681 സെമീ നെഞ്ചളവും. ഉയരത്തിനനുസരിച്ച ഭാരമുണ്ടായിരിക്കണം.

വനിത: ഉയരം 157 സെമീ. (എസ്ടി വിഭാഗക്കാര്‍ക്കും ആദിവാസി വിഭാഗക്കാര്‍ക്കും 150 സെമീ). ഉയരത്തിന് അനുസരിച്ച ഭാരമുണ്ടായിരിക്കണം.

ശമ്പളം: 21,700- 69,100 രൂപ. പുറമേ മറ്റ് ആനുകൂല്യങ്ങളും.

അപേക്ഷ: www.rectt.bsf.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 28.

Next Story

RELATED STORIES

Share it