- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ നേവിയില്‍ 1,531 ഒഴിവുകള്‍; 63,200 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

മുംബൈ: ഇന്ത്യന്‍ നേവി ട്രേഡ്‌സ്മാന്‍ (സ്‌കില്‍ഡ്) തസ്തികയിലേക്ക് യോഗ്യതയുള്ള വ്യക്തികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ നാവികസേനയില്‍ 1,531 ഒഴിവുകള്‍ നികത്താനാണ് ഇപ്പോള്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യന്‍ നേവിയില്‍ ട്രേഡ്‌സ്മാന്‍ സ്‌കില്‍ഡ് (ജനറല്‍ സെന്‍ട്രല്‍ സര്‍വീസ്, ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇന്‍ഡസ്ട്രിയല്‍) തസ്തികയിലെ ഒഴിവിലേക്ക് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരണമായ എംപ്ലോയ്‌മെന്റ് ന്യൂസിന്റെ ഫെബ്രുവരി 19-25 ലക്കത്തിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ നേവിയുടെ joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ട്രേഡ്‌സ്മാന്‍ റിക്രൂട്ട്‌മെന്റ് 2022ന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 31 ആണ്. ട്രേഡ്‌സ്മാന്‍ റിക്രൂട്ട്‌മെന്റ് 2022 വഴി മൊത്തം 1,531 തസ്തികകളിലേക്ക് നിയമനം നടത്തും.
697 ഒഴിവുകള്‍ അണ്‍ റിസര്‍വ്ഡ് വിഭാഗത്തിനും 141 ഒഴിവുകള്‍ EWS വിഭാഗത്തിനും 385 ഒഴിവുകള്‍ ഒബിസി വിഭാഗത്തിനും 215 ഒഴിവുകള്‍ എസ്‌സി വിഭാഗത്തിനും, 93 എണ്ണം എസ്ടി വിഭാഗത്തിനുമാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ലെവല്‍ 2ന്റെ ശമ്പള സ്‌കെയില്‍ ലഭിക്കും (19,900- 63,200 രൂപ). കുറഞ്ഞ പ്രായം 18 വയസ്സും അപേക്ഷിക്കാനുള്ള പരമാവധി പ്രായം 25 വയസ്സുമാണ്.
അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷ് പരിജ്ഞാനവുമുണ്ടായിരിക്കണം. കൂടാതെ അവര്‍ ബന്ധപ്പെട്ട ട്രേഡില്‍ അപ്രന്റീസ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണം അല്ലെങ്കില്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവയുടെ ഉചിതമായ സാങ്കേതിക ശാഖയില്‍ രണ്ടുവര്‍ഷത്തെ റെഗുലര്‍ സേവനത്തോടെ മെക്കാനിക്ക് അല്ലെങ്കില്‍ ഏതെങ്കിലും തത്തുല്യ തസ്തികയില്‍ സേവനമനുഷ്ഠിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാവും.
യോഗ്യത: പത്താം ക്ലാസ് ജയം, ഇംഗ്ലീഷ് പ്രാവിണ്യം. അതത് ട്രേഡില്‍ അപ്രന്റീസ് ട്രെയിനിങ് പൂര്‍ത്തിയാക്കണം, അല്ലെങ്കില്‍ മെക്കാനിക്ക്/ സമാന തസ്തികകയില്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 18- 25 വയസ് വരെ
അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ
ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ജോയിന്‍ നേവി ടാബ് ക്ലിക്ക് ചെയ്യാം. തുടര്‍ന്ന് വെയ്‌സ് ടു ജോയിന്‍ ക്ലിക്ക് ചെയ്യുക
പിന്നീട് സിവിലിയന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
തുടര്‍ന്ന് ട്രേഡ്‌സ്മാന്‍ സ്‌കില്‍ഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
അപേക്ഷ ഫോം പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യുക
അപേക്ഷയുടെ പ്രിന്റ് ഭാവി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സൂക്ഷിച്ചുവയ്ക്കണം
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 31
വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. https://www.joinindiannavy.gov.in.
RELATED STORIES
മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര് മരിച്ചു
11 April 2025 7:15 AM GMTമുംബൈ ആക്രമണക്കേസ്; തഹാവൂര് റാണയെ ഇന്ന് ചോദ്യം ചെയ്യും
11 April 2025 7:12 AM GMTഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് ആര്എസ്എസ് സ്ഥാപകന് ഹെഡ്ഗേവാറിന്റെ...
11 April 2025 7:05 AM GMTകേരള എന്ജിനീയറിങ്- ഫാര്മസി പ്രവേശന പരീക്ഷ 23 മുതല് 29 വരെ;...
11 April 2025 6:42 AM GMTചേരയെ കൊന്നാല് മൂന്നു വര്ഷം വരെ തടവുശിക്ഷ: വനംവകുപ്പ്
11 April 2025 5:10 AM GMTസ്വര്ണവിലയില് വന് വര്ധന; പവന് 69,960 രൂപയായി
11 April 2025 4:31 AM GMT