- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
44 തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ അവസരം; വിജ്ഞാപനം പുറപ്പെടുവിച്ച് പിഎസ്‌സി
കോഴിക്കോട്: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാറ്റഗറി നമ്പര്‍ 144/2022 വരെയുള്ള 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഫെബ്രുവരി 28ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in./notification ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 30നകം സമര്‍പ്പിക്കാം. യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍: വനം
നിയമനരീതി: നേരിട്ടുള്ള നിയമനം (ജില്ലാടിസ്ഥാനത്തില്‍). പ്രായപരിധി 1930: ഉദ്യോഗാര്‍ഥികള്‍ 02.01.1992നും 01.01.2003നും (രണ്ട് തിയ്യതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരാവണം. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി/വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. ഒരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 50 വയസ്സ് കവിയാന്‍ പാടില്ല.
വിദ്യാഭ്യാസ യോഗ്യത: കേരള സര്‍ക്കാരിന്റെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്ലസ്ടു പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ കേരള/ഭാരത സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
വിവിധ കോര്‍പറേഷനുകളില്‍ ജൂനിയര്‍ അസിസ്റ്റന്റ്
ജൂനിയര്‍ അസിസ്റ്റന്റ്/ കാഷ്യര്‍/ അസിസ്റ്റന്റ് ഗ്രേഡ് കക/ ക്ലാര്‍ക്ക് ഗ്രേഡ് I/ ടൈം കീപ്പര്‍ ഗ്രേഡ് II/ സീനിയര്‍ അസിസ്റ്റന്റ് /അസിസ്റ്റന്റ് /ജൂനിയര്‍ ക്ലാര്‍ക്ക് മുതലായവവിവിധ കോര്‍പറേഷനുകള്‍
പ്രായപരിധി: 1836. ഉദ്യോഗാര്‍ഥികള്‍ 02.01.1986നും 01.01.2004നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തിയ്യതികളും ഉള്‍പ്പെടെ). പട്ടികജാതി/വര്‍ഗ, മറ്റുപിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ലഭിച്ച ബിഎ/ ബിഎസ്‌സി/ബികോം ബിരുദം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത നേടിയിരിക്കണം.
മറ്റ് തസ്തികകള്‍ ചുവടെ:
ജനറല്‍ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് പ്രഫസര്‍ സംസ്‌കൃതം (വേദാന്തം, ന്യായം), (കോളജ് വിദ്യാഭ്യാസ വകുപ്പ്), സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി), (മെഡിക്കല്‍ വിദ്യാഭ്യാസം), അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍ തസ്തികമാറ്റം വഴിയുള്ള നിയമനം കെഎസ്ഇബി), ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ (നാഷനല്‍ എംപ്ലോയ്‌മെന്റ് സര്‍വിസ് കേരളം), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (അരിത്തമെറ്റിക് കം ഡ്രോയിങ്, ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍), (വ്യവസായിക പരിശീലന വകുപ്പ്), ഡെപ്യൂട്ടി മാനേജര്‍ (പി & എ), (ട്രാവന്‍കൂര്‍ ഷുഗര്‍സ് & കെമിക്കല്‍സ് ലിമിറ്റഡ്), ജനറല്‍ മാനേജര്‍ (കേരള സ്‌റ്റേറ്റ് കോ- ഓപറേറ്റിവ് അഗ്രികള്‍ച്ചറല്‍ & റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക്), ജൂനിയര്‍ ലാബ് അസിസ്റ്റന്റ് (മെഡിക്കല്‍ എജ്യുക്കേഷന്‍ സര്‍വീസ്), കോള്‍ക്കര്‍ (ജലഗതാഗതം), ജൂനിയര്‍ സൂപ്പര്‍വൈസര്‍ കാന്റീന്‍ (മിനറല്‍സ് & മെറ്റല്‍സ്), ടെക്‌നീഷ്യന്‍ ഗ്രേഡ്- II (റഫ്രിജറേഷന്‍ മെക്കാനിക്), (KCMMF Ltd), ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്‍ഡ് (മീഡിയം/ഹെവി പാസഞ്ചര്‍/ ഗുഡ്‌സ് വെഹിക്കിള്‍), (KSCMF Ltd), ഡ്രൈവര്‍- II (KSCF ഫിഷറീസ് ഡെവലപ്പ്‌മെന്റ്), (ജനറല്‍/മല്‍സ്യത്തൊഴിലാളി/ആശ്രിതര്‍/സൊസൈറ്റി വിഭാഗങ്ങള്‍ക്ക്), ഫാക്ടറി മാനേജര്‍ (KSCRMF Ltd), ടൈപിസ്റ്റ് (കേരള ഇലക്ട്രിക്കല്‍ & അലൈഡ് എന്‍ജിനീയറിങ് കമ്പനി), ടൈപിസ്റ്റ് (കേരള ഇലക്ട്രിക്കല്‍ & അലൈഡ് എന്‍ജിനീയറിങ് കമ്പനി), പിഎസ്ടു മാനേജിങ് ഡയറക്ടര്‍, ഡ്രൈവര്‍ (ജനറല്‍/സൊസൈറ്റി), (KSCRMF), ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ്? ഗ്രേഡ്2/ക്ലര്‍ക്ക്, ഗ്രേഡ്1/ടൈംകീപ്പര്‍ ഗ്രേഡ്2/അസിസ്റ്റന്റ്/ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍/ അസിസ്റ്റന്റ് ഗ്രേഡ്2/ക്ലര്‍ക്ക് ഗ്രേഡ്1/ ടൈം കീപ്പര്‍ ഗ്രേഡ്2/അസിസ്റ്റന്റ്/ജൂനിയര്‍ ക്ലര്‍ക്ക് (KSFE/KSEB മുതലായവ), ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ (നേരിട്ട്/തസ്തികമാറ്റം വഴി), (വനംവകുപ്പ്).
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ (SC/ST). അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ (ST) സീനിയര്‍ സൂപ്രണ്ട് (SC/ST); ജൂനിയര്‍ റിസര്‍ച്ച് ഓഫിസര്‍ (ST), സെക്യൂരിറ്റി ഗാര്‍ഡ് (ST വിമുക്തഭടന്മാര്‍).
എന്‍സിഎ (NCA): അസിസ്റ്റന്റ് പ്രഫസര്‍ ജനറല്‍ സര്‍ജറി (OBC), ന്യൂറോ സര്‍ജറി (EBT), നെഫ്രോളജി (മുസ്‌ലിം), കാര്‍ഡിയോളജി (EBT/OBC), ബയോകെമിസ്ട്രി (LC/A1), (മെഡിക്കല്‍ വിദ്യാഭ്യാസം), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മള്‍ട്ടിമീഡിയ അനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ ഇഫക്ട്) (EBT), കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ്‌വര്‍ക് മെയിന്റനന്‍സ് (മുസ്‌ലിം), (ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിങ്), ഡ്രൈവര്‍ (ഹിന്ദു നാടാര്‍ എച്ച്എന്‍), (എക്‌സൈസ് വകുപ്പ്).
RELATED STORIES
അരവിന്ദ് കെജ് രിവാളിന് ഖലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണിയെന്ന്...
15 Jan 2025 7:17 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള്‍ ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTകല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്‍
15 Jan 2025 6:31 AM GMTആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
15 Jan 2025 6:05 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടല്‍; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMT