Culture

കാംപസ് കൂട്ടായ്മയിൽ രൂപംകൊണ്ട കൂറ സെപ്തംബർ 9 ന് പ്രദർശനത്തിനെത്തുന്നു

സിനിമാമോഹികളായ തന്‍റെ ഒരുപറ്റം വിദ്യാര്‍ഥികളെ ചലച്ചിത്രത്തിൻ്റെ ഭാഗമാക്കുന്നതിലൂടെ ഒരു കാലത്ത് കേരളത്തില്‍ സജീവമായിരുന്ന കാംപസ് സിനിമാ സംരഭങ്ങളെ വീണ്ടെടുക്കാനുള്ള പരിശ്രമം കൂടിയായിത്തീരുന്നു കൂറ എന്ന സിനിമ.

കാംപസ് കൂട്ടായ്മയിൽ രൂപംകൊണ്ട കൂറ സെപ്തംബർ 9 ന് പ്രദർശനത്തിനെത്തുന്നു
X

കോഴിക്കോട്: നവാ​ഗതനായ വൈശാഖ് ജോൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കൂറയുടെ ട്രെയ്ലർ പുറത്തിറങ്ങി. സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ കീർത്തി ആനന്ദ്, വാർത്തിക് എന്നീ പുതുമുഖതാരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.

ജോജൻ സിനിമാസിന്‍റെ ബാനറില്‍ പുറത്തുവരുന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും കോളജ് വിദ്യാർത്ഥികളും അധ്യാപകരുമാണ്. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി, പരിയാരം മെഡിക്കൽ കോളജ്, താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കോഴിക്കോട് സെന്‍റ് ജോസഫ് ദേവഗിരി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ചിത്രത്തിൽ ഒത്തുചേരുന്നത്.

ചേളന്നൂർ കോളേജിലെ മുൻ അതിഥി അധ്യാപകനും കാലിക്കറ്റ് യൂനിവേഴ്സിറ്റി മലയാള വിഭാഗം ഗവേഷക വിദ്യാർത്ഥിയുമാണ് സംവിധായകനായ വൈശാഖ് ജോജൻ. പ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തകൻ പ്രഫ. ശോഭീന്ദ്രന്‍ ഉള്‍പ്പെടെ ഒരുകൂട്ടം കോളജ് അധ്യാപകര്‍ ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിക്കുന്നു.

സിനിമാമോഹികളായ തന്‍റെ ഒരുപറ്റം വിദ്യാര്‍ഥികളെ ചലച്ചിത്രത്തിൻ്റെ ഭാഗമാക്കുന്നതിലൂടെ ഒരു കാലത്ത് കേരളത്തില്‍ സജീവമായിരുന്ന കാംപസ് സിനിമാ സംരഭങ്ങളെ വീണ്ടെടുക്കാനുള്ള പരിശ്രമം കൂടിയായിത്തീരുന്നു കൂറ എന്ന സിനിമ. ചലച്ചിത്ര ലോകത്തെ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമുകളായ നീ സ്ട്രീമും സൈന പ്ലേയും ചേർന്നാണ് ചിത്രം സെപ്തംബർ 9 ന് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

Next Story

RELATED STORIES

Share it