- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൂസന്നയുടെ ഊട്ടുപുര, ജ്യൂസിന്റെ ലോകം;കൃതിയുടെ ഫുഡ് ഫെസ്റ്റും സാഹിത്യമയം
ഇട്ടിക്കോരാസ് തട്ടുകടയിലാണ് എപ്പോഴും തിരക്കുള്ളത്. ചായ, കാപ്പി, എണ്ണിയാല് തീരാത്ത തരം കിടിലന് മലബാര് പലഹാരങ്ങള് എന്നിവയെല്ലാം ഇവിടെയാണ് എന്നതു തന്നെ കാരണം. ഫ്രാന്സിസ് ഇട്ടിക്കോരയുടെ കഥാകാരാനായ ടി ഡി രാമകൃഷ്ണാ, നിങ്ങള് ഇതറിയുന്നുണ്ടോ?പിന്നെയുള്ളത് മുംബൈ മസാല, നാടന് പ്രേമം... എന്താണ് വിളമ്പുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലാത്ത പേരുകള്. ഒപ്പം കേരളം നെഞ്ചേറ്റു വാങ്ങിയ രാഷ്ട്രീയ പുസ്തകത്തിന്റെ ഓര്മയുമുണ്ട് - കിച്ചന് മാനിഫെസ്റ്റോ
കൊച്ചി: മലയാളത്തിലെ ഏറ്റവും പുത്തന് ഹിറ്റ് നോവലുകളിലൊന്നാണ് ലാജോ ജോസിന്റെ റൂത്തിന്റെ ലോകം. അതിനെ വരെ ട്രോളിയിരിക്കുന്നു മറൈന് ഡ്രൈവിലാരംഭിച്ച കൃതി പുസ്തകമേളയോടനുബന്ധിച്ച് തുറന്നിരിക്കുന്ന ഫുഡ് ഫെസ്റ്റ്. ഇവിടുത്തെ ജ്യൂസ് കടയുടെ പേര് ജ്യൂസിന്റെ ലോകം. എതിര്വശത്തോ, അടുത്തകാലത്തെ മറ്റൊരു വലിയ ബെസ്റ്റ് സെല്ലറുകളിലൊന്നായ അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥ.. അല്ല ഊട്ടുപുര. ഇത്രയും വായിച്ചപ്പോള് കൃതിയുടെ ഫുഡ് ഫെസ്റ്റ് ക്ലാസിക്കുകളെ മറന്നു എന്നു സങ്കടപ്പെടേണ്ടതില്ല. കേറി വരുമ്പോള് തന്നെ ഓ വി വിജയന്റെ വിഖ്യാതമായ ചെറുകഥയാണ് ആസ്വാദകരെ കാത്തിരിക്കുന്നത് - കടല്ത്തീരത്ത്. അതെ, സ്ഫടികക്കുപ്പിയിലാക്കിയ ഉപ്പിലിട്ടുതുകള്ക്ക് പ്രസിദ്ധമായ കോഴിക്കോട് കടല്ത്തീരത്താണോ നമ്മള് എന്നു തോന്നിപ്പിക്കുന്ന വിധം അത്തരം വിഭവങ്ങളുടെ നിരയുമാണ് ആദ്യ ഷോപ്പ് ഒ വി വിജയന്റെ ക്ലാസിക് കഥയെ ഓര്മിപ്പിക്കുന്നത്.
എന്തായാലും ഇട്ടിക്കോരാസ് തട്ടുകടയിലാണ് എപ്പോഴും തിരക്കുള്ളത്. ചായ, കാപ്പി, എണ്ണിയാല് തീരാത്ത തരം കിടിലന് മലബാര് പലഹാരങ്ങള് എന്നിവയെല്ലാം ഇവിടെയാണ് എന്നതു തന്നെ കാരണം. ഫ്രാന്സിസ് ഇട്ടിക്കോരയുടെ കഥാകാരാനായ ടി ഡി രാമകൃഷ്ണാ, നിങ്ങള് ഇതറിയുന്നുണ്ടോ?പിന്നെയുള്ളത് മുംബൈ മസാല, നാടന് പ്രേമം... എന്താണ് വിളമ്പുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലാത്ത പേരുകള്. ഒപ്പം കേരളം നെഞ്ചേറ്റു വാങ്ങിയ രാഷ്ട്രീയ പുസ്തകത്തിന്റെ ഓര്മയുമുണ്ട് - കിച്ചന് മാനിഫെസ്റ്റോ.
ബഷീറിനെ മറന്നു എന്ന് പരാതിപ്പെടാന് വരുന്നവരുടെ വായടപ്പിക്കുന്നതാണ് വിശ്വവിഖ്യാതമായ കറികളെങ്കില് ബെന്യാമിന്റെ അല് അറേബ്യന് നോവല് ഫാക്ടറി ഇവിടെ അല് അറേബ്യന് ടേസ്റ്റ് ഫാക്ടറിയാണ്. വിളമ്പുന്ന വിഭവങ്ങള്, അറേബ്യന് തന്നെ. ഇടങ്ങഴി അരിയുടെ ചോറുണ്ണുന്നവര് ഇക്കാലത്തുണ്ടാവില്ലായിരിക്കാം, എന്നാല് രണ്ടിടങ്ങഴി എന്ന പേരുള്ള ഔട്ട്ലെറ്റില് എന്താണുണ്ടാവുകയെന്ന് അരിയാഹാരം കഴിയ്ക്കുന്നവരോട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. കൃതി വിളമ്പി വെച്ചിരിക്കുന്ന ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ ലോകത്തു കറങ്ങി നടന്ന് ക്ഷീണിച്ചവരെ കാത്തിരിക്കുകയാണ് ഇ്വിടുത്തെ രുചിയുടെ ലോകം
RELATED STORIES
ഐലീഗില് ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില് കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര് സ്ക്രീന്ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില് റിപ്പോര്ട്ട്...
22 Nov 2024 12:17 PM GMT