Ernakulam

മംഗളവനത്തില്‍ മധ്യവയസ്‌കന്റെ നഗ്‌ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയില്‍

മംഗളവനത്തില്‍ മധ്യവയസ്‌കന്റെ നഗ്‌ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയില്‍
X

കൊച്ചി: മംഗളവനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഹൈക്കോടതിക്ക് പിന്നിലായുള്ള സംരക്ഷിത മേഖലയായ മംഗളവനത്തിന്റെ ഉള്ളിലായി സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഗേറ്റിന് മുകളിലായുള്ള കമ്പിയില്‍ വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്‌നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. മംഗളവനം പക്ഷി സങ്കേതത്തിലെ സംരക്ഷിത മേഖലയിലാണ് സംഭവം. രാവിലെ ആളുകള്‍ നടക്കാനിറങ്ങുന്ന സ്ഥലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.

സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസ്‌കനാണ് മരിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പോലിസ് അറിയിച്ചു. ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള വനത്തിന്റെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് സിസിടിവി ഉള്‍പ്പെടെ ഇല്ല.

രാത്രിയില്‍ ആളുകളെ ഇവിടേക്ക് കയറ്റാറില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ദുരൂഹ മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൊച്ചി ഡിസിപി കെഎസ് സുദര്‍ശന്‍ പറഞ്ഞു.


Next Story

RELATED STORIES

Share it