- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വണ്ടിപ്പെരിയാര്‍ കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
പ്രധാനപ്പെട്ട എട്ടു സാക്ഷികളുടെ മൊഴികള്‍ കട്ടപ്പനയിലെ കോടതി പരിഗണിച്ചില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. പ്രതിയെ വെറുതേവിട്ട വിധിന്യായത്തില്‍ നിരവധി പാകപ്പിഴകളുണ്ടെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2021 ജൂണ്‍ 30-ന് ഉച്ചകഴിഞ്ഞാണ് കുറ്റകൃത്യം നടന്നത്. കുഞ്ഞിനെ വിളിച്ചിട്ട് വിളികേള്‍ക്കാത്തതിനാല്‍ ബന്ധുക്കളും അയല്‍ക്കാരും വാതിലിന്റെ ഉള്ളിലെ കൊളുത്ത് കത്തികൊണ്ട് പൊളിച്ചാണ് അകത്തുകയറിയത്. ഷാളില്‍ തൂങ്ങിനില്‍ക്കുന്ന കുഞ്ഞിനെയാണ് അവര്‍ കണ്ടത്. പിന്നെ കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുഞ്ഞ് മരിച്ചതായി ആശുപത്രി സ്ഥിരീകരിച്ചശേഷം കുറച്ചുകഴിഞ്ഞ് പ്രതി ലയത്തിലെത്തി. കുട്ടിയെ പുറത്തെത്തിക്കുന്നതിനായി തുറന്നിട്ട വാതിലിലൂടെ സൂത്രത്തില്‍ പൂജാമുറിയില്‍ കയറിയ ഇയാള്‍ ജനാല അകത്തുനിന്ന് കുറ്റിയിടുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ നിഗമനം. പിറ്റേന്ന് പോലീസ് മഹസര്‍ തയ്യാറാക്കുമ്പോള്‍ ജനാല കുറ്റിയിട്ടനിലയിലായിരുന്നു.
എന്നാല്‍, വൈകീട്ട് ജനാല അല്പം തുറന്നുകിടക്കുന്നത് കണ്ടുവെന്ന് ഒരു അയല്‍ക്കാരന്‍ പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇതിനുശേഷമാകണം പ്രതി ജനാലയുടെ കുറ്റിയിട്ടത്. പ്രോസിക്യൂഷന്റെ ഈ വാദം കോടതി അംഗീകരിച്ചില്ല. പ്രതി ജനാലയില്‍ക്കൂടിയാണ് ചാടിയതെന്ന കുറ്റസമ്മതമൊഴിയെ സാധൂകരിക്കാന്‍ പിന്നീട് ഒരു സാക്ഷിമൊഴിയുണ്ടാക്കുകയായിരുന്നോ എന്ന സംശയമാണ് കോടതി ഉന്നയിച്ചത്. മാത്രമല്ല, അന്വേഷണോദ്യോഗസ്ഥന്റെ വിശ്വാസ്യതയ്ക്ക് കോട്ടംതട്ടിയെന്ന് വിലയിരുത്തുകയും ചെയ്തു. കൂടാതെ പുറത്തുനിന്ന് നോക്കിയാല്‍ ജനാല അഞ്ചരയടി ഉയരത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, അഴിയില്ലാത്ത ജനാലയുടെ പടിയിലിരുന്ന് പുറത്തേക്കുചാടിയ രീതി പ്രതി തെളിവെടുപ്പുസമയത്ത് പോലിസിന് കാട്ടിക്കൊടുത്തിരുന്നു. എസ്റ്റേറ്റിലുള്ളവര്‍ തെളിവെടുപ്പിന് സാക്ഷിയായിരുന്നു.
RELATED STORIES
ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി
15 Jan 2025 4:45 AM GMTസര്‍ക്കാര്‍ ഓഫീസില്‍ അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്‍
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി...
15 Jan 2025 3:52 AM GMTഎസ്കലേറ്ററില്‍ നിന്ന് വീണ് മൂന്നുവയസുകാരന് മരിച്ചു
15 Jan 2025 3:34 AM GMTപെരിയ ഇരട്ടക്കൊല: കേസ് നടത്തിപ്പിന് പ്രത്യേക പിരിവുമായി സിപിഎം
15 Jan 2025 3:26 AM GMTമുസ്ലിംകള്‍ക്കെതിരേ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന് ബിജെപി മുന്‍...
15 Jan 2025 3:10 AM GMT