- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ വെള്ളിയാഴ്ച 103 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍

കണ്ണൂര്‍: ജില്ലയില്‍ ഏപ്രില്‍ 16നു വെള്ളിയാഴ്ച സര്‍ക്കാര്‍ മേഖലയില്‍ 71 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിന്‍ നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി ഹാള്‍, കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്‌റ്റേഡിയം പവലിയന്‍, ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസ ഓഡിറ്റോറിയം, പയ്യന്നൂര്‍ ബോയ്‌സ് സ്‌കൂള്‍, വെള്ളാവ്(പരിയാരം) എന്നിവ കൊവിഡ് മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. മെഗാ വാക്‌സിനേഷന്‍ ക്യാംപുകളില്‍ 500-1000 പേര്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസ്സിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, പോളിങ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കാനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ 27 സ്വകാര്യ ആശുപത്രികളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്‌സിന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ കോവിന്‍ (https://www.cowin.gov.in) എന്ന വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സ്വീകരിക്കാം.
വാക്‌സിന്‍ നല്‍കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍
പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സബാ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സഹകരണാശുപത്രി, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍, കണ്ണൂര്‍ ശ്രീചന്ദ് ഹോസ്പിറ്റല്‍, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, കണ്ണൂര്‍ ജിം കെയര്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍ കൊയിലി ഹോസ്പിറ്റല്‍, കണ്ണൂര്‍ ധനലക്ഷ്മി ഹോസ്പിറ്റല്‍, കണ്ണൂര്‍ അശോക ഹോസ്പിറ്റല്‍, കണ്ണൂര്‍ മദര്‍ ആന്റ് ചൈല്‍ഡ് ഹോസ്പിറ്റല്‍, കണ്ണൂര്‍ മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അഞ്ചരക്കണ്ടി, കണ്ണൂര്‍ കിംസ്റ്റ് ഹോസ്പിറ്റല്‍, തലശ്ശേരി സഹകരണാശുപത്രി, തലശ്ശേരി ടെലി മെഡിക്കല്‍ സെന്റര്‍, തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍, ജോസ്ഗിരി ഹോസ്പിറ്റല്‍, തലശ്ശേരി ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ഇരിട്ടി സ്‌കൈ സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍, ഇരിട്ടി അമല ഹോസ്പിറ്റല്‍, ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി, പേരാവൂര്‍ അര്‍ച്ചന ഹോസ്പിറ്റല്‍, സഹകരണാശുപത്രി, കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റല്‍, കരുവഞ്ചാല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍, പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റല്‍, പാപ്പിനിശേരി എം എം ഹോസ്പിറ്റല്‍.
Covid vaccination at 103 centers in Kannur on Friday
RELATED STORIES
ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി
25 April 2025 6:05 AM GMTപഹല്‍ഗാം ആക്രമണം; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ശ്രീനഗര്‍...
25 April 2025 5:54 AM GMTസംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കാലാവസ്ഥ...
25 April 2025 5:38 AM GMTവടക്കന്‍ സിക്കിമില്‍ കനത്ത മഴ, മണ്ണിടിച്ചില്‍; ആയിരത്തിലധികം...
25 April 2025 5:30 AM GMTപഹല്‍ഗാം ആക്രമണം: അംബാലയില്‍ മൂന്നു ബിരിയാണിക്കടകള്‍ തകര്‍ത്ത്...
25 April 2025 4:43 AM GMTഗസയില്‍ ടാങ്ക് ഡ്രൈവറായ ഇസ്രായേലി സൈനികനെ വെടിവച്ചു കൊന്നു; മൂന്നു...
25 April 2025 4:21 AM GMT