Kannur

കണ്ണൂരില്‍ മാതാവും രണ്ട് മക്കളും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍

കണ്ണൂരില്‍ മാതാവും രണ്ട് മക്കളും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍
X

കണ്ണൂര്‍: അഴീക്കോട് മീന്‍കുന്നില്‍ മാതാവിനെയും രണ്ടു മക്കളെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍കുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തില്‍ ഹൗസില്‍ ഭാമ (44), മക്കളായ ശിവനന്ദ് (14,) അശ്വന്ത് (9) എന്നിവരാണ് മരിച്ചത്.

മക്കളെ കിണറ്റില്‍ എറിഞ്ഞശേഷം മാതാവും കിണറ്റില്‍ ചാടിയതാണെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ ഭാമയുടെ മാതാവും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് രമേഷ് ബാബു ഇന്നലെ ചാലിലെ വീട്ടിലാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെ ഭാമയെയും മക്കളെയും കാണാതായിരുന്നു. രാവിലെ അയല്‍വാസികളാണ് മൂന്നു പേരെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.




Next Story

RELATED STORIES

Share it